കൊല്‍ക്കത്ത: നൂറിലേറെ കുഞ്ഞുങ്ങള്‍ക്ക് പോളിയോ വാക്‌സിനുപകരം ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ മാറി നല്‍കി. ഇതേതുടര്‍ന്ന് 67 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗാളില്‍ ആരോഗ്യവകുപ്പ് നടത്തിയ പോളിയോ വാക്‌സിന്‍ വിതരണത്തിനിടെയായിരുന്നു സംഭവം.
കൊല്‍ക്കത്തയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ അരാംബാഗിലെ ഗോഘാട്ടിലെ െ്രെപമറി സ്‌കൂളില്‍ ഞായറാഴ്ച നടന്ന വാക്‌സിന്‍ വിതരണത്തിനിടെയായിരുന്നു അധികൃതര്‍ക്ക് കൈയബദ്ധം പറ്റിയത്. വാക്‌സിന്‍ എടുക്കാനായി കുഞ്ഞുമായെത്തിയ ഒരാളാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയത്.
മരുന്നിന്റെ കുപ്പിയില്‍ ഹെപ്പറ്റൈറ്റിസ് ബി എന്ന് രേഖപ്പെടുത്തിയിരിക്കുന്നതു കണ്ട് ഇയാള്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധയിലാണ് മരുന്നു മാറിയ കാര്യം ശ്രദ്ധയില്‍പെട്ടത്.
അപ്പോഴേക്കും 114 കുഞ്ഞുങ്ങള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ നല്‍കിയിരുന്നു. പോളിയോ വാക്‌സിന്‍ വായിലൂടെ തുള്ളികളായി നല്‍കുമ്പോള്‍ ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ കുത്തിവെയ്പിലൂടെയാണ് നല്‍കേണ്ടത്. എന്നാല്‍ ഇത് വായിലൂടെ തുള്ളിയായി നല്‍കിയതുകൊണ്ട് പ്രത്യേകിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നാണ് അറാംബാഗിലെ സബ് ഡിവിഷണല്‍ ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് വാക്‌സിന്‍ വിതരണം നടത്തിയിരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. ഒടുവില്‍ പോലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിലെ നാലു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി മമത ബാര്‍ജി ഉത്തരവിടുകയും ചെയ്തു.
SUMMARY: Arambagh, West Bengal: Sixty-seven children, all under five years of age, were rushed to hospital after it was discovered that they had been given the hepatitis B vaccine orally instead of anti-polio drops under the Pulse Polio programme in West Bengal yesterday.
Keywords: National news, Arambagh, West Bengal, Sixty-seven children, Five years, Rushed, Hospital, Discovered, Hepatitis B vaccine, Orally, Instead, Anti-polio drops, Pulse Polio programme, West Bengal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.