സമാജ് വാദി പാര്‍ടി നേതാക്കളുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി ജെ പി നടത്തുന്ന നാടകമാണിതെന്ന് അഖിലേഷ് യാദവ്
Dec 18, 2021, 16:15 IST
ന്യൂഡെല്‍ഹി: (www.kvartha.com 18.12.2021) ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ടി നേതാക്കളുടെ വീടുകളില്‍ കേന്ദ്ര ഏജന്‍സിയുടെ പരിശോധന. പാര്‍ടി ദേശീയ വക്താവ് രാജീവ് റായ്, ജെനേന്ദ്ര യാദവ്, മനോജ് യാദവ് എന്നിവരുടെ വീടുകളില്‍ രാവിലെയാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.
രണ്ട് മണിക്കൂറോളം പരിശോധന നീണ്ടുനിന്നു. മൂന്ന് പേരുടേയും വീടുകളില്‍ ഒരേ സമയത്താണ് പരിശോധന നടന്നത്. എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ വിശ്വസ്തരാണ് മൂവരും. വിശ്വസ്തരുടെ വീടുകളില്‍ നടന്ന പരിശോധനക്കെതിരെ അഖിലേഷ് യാദവ് രംഗത്തെത്തി.
സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് ബി ജെ പി നടത്തുന്ന നാടകമാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ഇന്ന് ഇന്‍കം ടാക്സ് റെയിഡ് നടന്നു. നാളെ ഇഡിയും സിബിഐയും വരും. ഇത് കൊണ്ടൊന്നും പാര്‍ടിയുടെ വഴിമുടക്കാനാകില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ബിജെപി സര്‍കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഇത്തരം നീക്കങ്ങള്‍ നടത്തുന്ന ബിജെപിയെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കേണ്ടത് അത്യാവശ്യമെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി.
Mau: An Income Tax raid is underway at the residence of national secretary of Samajwadi Party (SP), Rajeev Rai.
— ANI UP (@ANINewsUP) December 18, 2021
Raids are underway at a few more locations at the premises of people of SP chief Akhilesh Yadav. More details are awaited. pic.twitter.com/yJIDwC75qF
Keywords: News, National, India, New Delhi, Uttar Pradesh, Raid, Income Tax, Politics, Political party, Election, Income Tax Raids At Several Close Aides Of Akhilesh Yadav, SP Leader Calls It 'Unnecessary'This is IT dept. I've no criminal background or black money. I help people & Govt didn't like it. This is a result of that. If you do anything, they'll make a video, register an FIR, you'll fight a case unnecessarily. There is no use let procedure complete: Rajeev Rai, SP leader pic.twitter.com/Bn4hcs1ozm
— ANI UP (@ANINewsUP) December 18, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.