Flag Code | സ്വാതന്ത്ര്യ ദിനം: വീട്ടിലും സ്ഥാപനങ്ങളിലും മറ്റും ദേശീയ പതാക ഉയർത്തുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
Aug 14, 2023, 10:54 IST
ന്യൂഡെൽഹി: (www.kvartha.com) രാജ്യമെങ്ങും സ്വാതന്ത്ര്യദിനത്തിന്റെ ആവേശത്തിലാണ്. ഓഗസ്റ്റ് 15ന് പൗരന്മാർ വീടുകളിലും ഓഫീസുകളിലും പ്രധാന സ്ഥലങ്ങളിലും ത്രിവർണ പതാക ഉയർത്തുന്നു. അതിനാൽ ദേശീയ പതാക ഉയർത്തുന്നതിന് മുമ്പ് ചില നിയമങ്ങൾ അറിയേണ്ടത് ആവശ്യമാണ്. 2002 ജനുവരി 26 മുതൽ ഇന്ത്യയുടെ പതാക നിയമം നിലവിൽ വന്നു. 2021 ഡിസംബർ 30-ലെ ഉത്തരവ് പ്രകാരം ഇത് ഭേദഗതി ചെയ്തു.
2022 ജൂലൈ 19-ലെ ഉത്തരവ് പ്രകാരം, കൈ ഉപയോഗിച്ച് നെയ്‌തെടുത്തതോ യന്ത്രനിര്‍മിതമോ ആയ പതാകകള്‍ ഉയർത്താം. കൈത്തറി, കമ്പിളി, ഖാദി, പട്ട് എന്നിവ പോലെ തന്നെ പോളിസ്റ്റര്‍ തുണികളും പതാകകയ്ക്ക് ഉപയോഗിക്കാം. പൊതുസ്ഥലത്തോ വീടുകളിലോ ദേശീയപതാക പകലും രാത്രിയും തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കാം.
നേരത്തെ കൈകൊണ്ട് നൂല്‍ക്കുന്ന ഖാദിത്തുണി ഉപയോഗിച്ചുമാത്രമേ ദേശീയപതാക നിര്‍മിക്കാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. കൂടാതെ സൂര്യോദയത്തിനും അസ്തമയത്തിനും ഇടയില്‍ മാത്രമേ പതാക ഉയര്‍ത്തി പ്രദര്‍ശിക്കാനാവുമായിരുന്നുള്ളൂ. ഇതാണ് സർക്കാർ കഴിഞ്ഞവർഷം ഭേദഗതി ചെയ്തത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* ദേശീയ പതാകയുടെ അന്തസും ബഹുമാനവും അനുസരിച്ച് എല്ലാ പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആർക്കും ത്രിവർണ പതാക ഉയർത്താം.
*ഏത് വലിപ്പത്തിലുള്ള പതാകയും ഉയര്‍ത്താമെങ്കിലും നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.
* കീറിയതോ കേടുവന്നതോ ആയ പതാക ഉയര്‍ത്തരുത്.
* നിലത്തോ വെള്ളത്തിലോ തൊടുന്ന രീതിയില്‍ പതാക സ്ഥാപിക്കരുത്.
* പതാകയില്‍ എഴുത്തുകള്‍ പാടില്ല.
* പതാകയിലെ കുങ്കുമ വര്‍ണം മുകള്‍ ഭാഗത്തു വരുന്ന രീതിയിലായിരിക്കണം പ്രദര്‍ശിപ്പിക്കേണ്ടത്.
* പതാക ദണ്ഡില്‍ കെട്ടി കെട്ടിടത്തിന്റെ ബാല്‍കണിയിലോ ജനല്‍പ്പാളിയിലോ പ്രദര്‍ശിപ്പിക്കുമ്പോള്‍ കുങ്കുമ വര്‍ണം ദണ്ഡിന്റെ അറ്റത്ത് വരുന്ന രീതിയില്‍ ആയിരിക്കണം.
* ദേശീയ പതാകയോട് ചേര്‍ന്നോ അതിനേക്കാള്‍ ഉയരത്തിലോ മറ്റ് പതാകകള്‍ പാടില്ല.
* കൊടിമരത്തില്‍ പതാകയോടൊപ്പമോ അതിനു മുകളിലോ പൂമാലയോ തോരണമോ മറ്റു വസ്തുക്കളോ ചാര്‍ത്തരുത്.
* ദേശീയപതാക ഉയര്‍ത്തുന്ന കൊടിമരത്തില്‍ മറ്റു പതാകകള്‍ ഉണ്ടാകരുത്.
* രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ തുടങ്ങിയ പ്രമുഖർ ഒഴികെ മറ്റാർക്കും അവരുടെ വാഹനത്തിൽ പതാക ഉപയോഗിക്കാൻ പാടില്ലെന്ന് ഫ്ലാഗ് കോഡിൽ വ്യക്തമായി പറയുന്നു.
Keywords: News, National, New Delhi, Flag Code, Independence Day, Hoisting Tricolour, Independence Day: What Is The Flag Code Of India?
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.