Pradeep Jaiswal | തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശില്‍ സ്വതന്ത്ര എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

 


ഭോപാല്‍: (KVARTHA) തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശില്‍ സ്വതന്ത്ര എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള മുന്‍ സര്‍കാരില്‍ മന്ത്രിയായിരുന്ന സ്വതന്ത്ര എംഎല്‍എ പ്രദീപ് ജയ്സ്വാള്‍ ആണ് ഞായറാഴ്ച രാത്രി ബിജെപിയില്‍ ചേര്‍ന്നത്.

Pradeep Jaiswal | തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശില്‍ സ്വതന്ത്ര എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

അടുത്ത മാസം നടക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രദീപ് ജയ്സ്വാള്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും ബിജെപി സംസ്ഥാന ഘടകം അധ്യക്ഷന്‍ വിഡി ശര്‍മയുടെയും സാന്നിധ്യത്തില്‍ ബിജെപിയിലേക്ക് ചേക്കേറിയത്. വാരസോനി മുനിസിപല്‍ കൗണ്‍സില്‍ പ്രസിഡന്റ് സരിത ഡാംഗ്രെ, മുന്‍ പ്രസിഡന്റ് സ്മിത ജയ്സ്വാള്‍ എന്നിവരും ബിജെപിയില്‍ ചേര്‍ന്നു.

മധ്യപ്രദേശിലെ 230 സീറ്റുകളിലേക്കുള്ള വോടെടുപ്പ് നവംബര്‍ 17ന് നടക്കും. ഡിസംബര്‍ മൂന്നിനാണ് വോടെണ്ണല്‍.

Keywords:  Independent MLA Pradeep Jaiswal Joins BJP Ahead Of Madhya Pradesh Polls, Bhopal, News, Politics, Independent MLA, Pradeep Jaiswal, BJP, Kamal Nath, Assembly Election, National News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia