ഞെട്ടിക്കുന്ന കുതിപ്പ്; രാജ്യത്ത് 1.79 ലക്ഷം പുതിയ കോവിഡ് കേസുകള്‍; ഞായറാഴ്ചത്തേക്കാള്‍ 12.5 ശതമാനം കൂടുതല്‍
Jan 10, 2022, 13:29 IST
ന്യൂഡെല്‍ഹി: (www.kvartha.com 10.01.2022) ഒറ്റ ദിവസം കൊണ്ട് രാജ്യത്ത് 1,79,723 പുതിയ കൊവിഡ് കേസുകള്‍ വര്‍ധിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം മൂന്ന് കോടി 57 ലക്ഷമായി ഉയര്‍ന്നു. 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും റിപോർട് ചെയ്യപ്പെട്ട 4,033 ഒമിക്രോൺ വകഭേദവും ഇതിലുള്‍പെടും. 146 മരണങ്ങള് റിപോർട് ചെയ്തു.
മൊത്തം രോഗികളുടെ 2.03 ശതമാനം സജീവ കേസുകളാണ്. അതേസമയം ദേശീയ രോഗമുക്തി നിരക്ക് 96.62 ശതമാനമായി കുറഞ്ഞു. തിങ്കളാഴ്ച രാവിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനുള്ളില്‍ 1,33,008 കേസുകളുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.29 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 7.92 ശതമാനവുമാണ്. രാജ്യവ്യാപകമായ വാക്സിനേഷന് ഡ്രൈവിലൂടെ നല്കിയ ക്യുമുലേറ്റീവ് ഡോസുകള്‍ 151.94 കോടി കവിഞ്ഞതായും മന്ത്രാലയം അറിയിച്ചു.
കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയില്‍ ഞായറാഴ്ച 44,388 പുതിയ കേസുകളും 12 മരണങ്ങളും റിപോർട് ചെയ്തു. സംസ്ഥാനത്തെ പോസിറ്റീവ് രോഗികളുടെ എണ്ണം 69,20,044 ആണ്. 2,02,259 സജീവ കേസുകളുണ്ട്.
അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ കോവിഡ് കേസുകള്‍ 1,300 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപോർട് ചെയ്യപ്പെട്ട 7,695 കേസുകള്‍ കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയതിന്റെ 13 ഇരട്ടിയാണ്. കഴിഞ്ഞ ഞായറാഴ്ച സംസ്ഥാനത്ത് 552 പുതിയ കേസുകളാണ് റിപോർട് ചെയ്തത്. സംസ്ഥാന തലസ്ഥാനമായ ലഖ്നൗ (1,115), ഡല്‍ഹിക്ക് സമീപമുള്ള നോയിഡ (1,149) എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപോർട് ചെയ്തത്.
24 മണിക്കൂറിനുള്ളില്‍ 22,751 കേസുകള്‍ തലസ്ഥാനത്ത് റിപോർട് ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 16 ന് ശേഷം ഒരു ദിവസം ഏറ്റവും കൂടുതല്‍ മരണങ്ങള് (17) ഡല്‍ഹിയില്‍ ഞായറാഴ്ച റിപോർട് ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 23.53 ശതമാനമാണ്.
Keywords: India adds 1.79 lakh COVID-19 cases, National, News, Newdelhi, Top-Headlines,COVID19, Cases, Result, Report, Positive cases, Lucknow, Noida.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.