TV Anchors | 14 വാർത്താ അവതാരകരെ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ സഖ്യമായ 'ഇൻഡ്യ'; രാജ്യത്തെ ഭിന്നിപ്പിക്കുന്നതായും വാര്‍ത്തകളെ വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നതായും ആരോപണം; മാധ്യമങ്ങളെ ഭയപ്പെടുത്തുന്നുവെന്ന് ബിജെപി
Sep 15, 2023, 14:12 IST
ന്യൂഡെൽഹി: (www.kvartha.com) 14 വാർത്താ അവതാരകരുടെ ഷോകൾ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ സഖ്യമായ 'ഇൻഡ്യ' പ്രഖ്യാപിച്ചു. രാജ്യത്തെ ഭിന്നിപ്പിക്കുന്നതായും വാര്‍ത്തകളെ വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നതായുമാണ് ആരോപണം. ഈ മാധ്യമപ്രവർത്തകരുടെ പരിപാടികൾ ബഹിഷ്‌കരിക്കാനും ചാനലുകളിലോ പ്ലാറ്റ്‌ഫോമുകളിലോ അവർ നടത്തുന്ന സംവാദങ്ങൾക്ക് പ്രതിനിധികളെ അയക്കേണ്ടെന്നും ഇൻഡ്യ മുന്നണിയുടെ മാധ്യമ സമിതി തീരുമാനിച്ചിട്ടുണ്ട്.
അമൻ ചോപ്ര, അമീഷ് ദേവ്ഗൺ, ആനന്ദ് നരസിംഹൻ (ന്യൂസ് 18), അദിതി ത്യാഗി (ഇന്ത്യ എക്സ്പ്രസ്), ചിത്ര ത്രിപാഠി, സുധീർ ചൗധരി (ആജ് തക്), അർണബ് ഗോസ്വാമി (റിപ്പബ്ലിക് ടിവി), ഗൗരവ് സാവന്ത്, ശിവ് അരൂർ (ഇന്ത്യ ടുഡേ), പ്രാചി പരാശർ (ഇന്ത്യ ടിവി), സുശാന്ത് സിൻഹ (ടൈംസ് നൗ നവഭാരത്), റൂബിക ലിയാഖത്ത് (ഇന്ത്യ 24), അശോക് ശ്രീവാസ്തവ്, നവിക കുമാർ (ടൈംസ് നൗ) എന്നിവരെയാണ് ബഹിഷ്കരിക്കുന്നത്.
രാജ്യത്തെ ഭിന്നിപ്പിക്കുന്ന ടിവി അവതാരകരെയാണ് ബഹിഷ്‌കരിക്കുന്നതെന്ന് മുന്നണി അറിയിച്ചു. പട്ടികയിലുള്ളവര്‍ വാര്‍ത്തകളെ വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നതായും പക്ഷപാതപരമായി അവതരിപ്പിക്കുന്നതായും പൊതുപ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമം നടത്തുന്നതായും മുന്നണി ചൂണ്ടിക്കാട്ടി. ഇവരുടെ സമീപനത്തില്‍ മാറ്റമുണ്ടെങ്കില്‍ തീരുമാനം പുന:പരിശോധിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
അതേസമയം ഇൻഡ്യ സഖ്യത്തിന്റെ നീക്കത്തോട് ബിജെപി അതിവേഗം പ്രതികരിച്ചു . 'സനാതന' സംസ്‌കാരത്തെ ഇകഴ്ത്തുക, മാധ്യമങ്ങളെ ഭയപ്പെടുത്തുക എന്നീ രണ്ട് പ്രവർത്തനങ്ങളിലാണ് അവർ ഏർപ്പെട്ടിരിക്കുന്നതെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ സഖ്യത്തെ വിമർശിച്ചു. അടിയന്തരാവസ്ഥയുടെ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ഈ ചിന്താഗതി ഇപ്പോഴും ഈ പാർട്ടികൾക്കിടയിൽ നിലനിൽക്കുന്നുണ്ടെന്ന് നദ്ദ എക്‌സിൽ കുറിച്ചു. മാധ്യമങ്ങളെ ഭയപ്പെടുത്തുകയും വിയോജിപ്പുള്ള ശബ്ദങ്ങളെ അടിച്ചമർത്തുകയും ചെയ്ത ചരിത്രമാണ് കോൺഗ്രസ് പാർട്ടിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: News, National, New Delhi, INDIA, BJP, TV Anchors, Politics, INDIA alliance blacklists 14 TV anchors, BJP accuses of media intimidation.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.