2021 ൽ പഠിച്ചിറങ്ങിയവർക്ക് ജോലിയില്ല, അപൂർവ പരസ്യവുമായി എച് ഡി എഫ് സി ബാങ്കിന്റെ പരസ്യം; വിവാദമായപ്പോൾ തിരുത്തും

 


മധുര: (www.kvartha.com 04.08.2021) അപൂർവ പരസ്യവുമായി എച് ഡി എഫ് സി ബാങ്കിന്റെ പരസ്യം. വിവാദമായപ്പോൾ തിരുത്തും. ബിരുദധാരികൾക്കായുള്ള ജോലി ഒഴിവിലേക്കായുള്ള എച് ഡി എഫ് സി ബാങ്കിന്റെ പരസ്യമാണ് വിവാദമായത്. 2021 ൽ പഠിച്ചിറങ്ങിയവർ അപേക്ഷിക്കേണ്ടതില്ലെന്നാണ് പരസ്യം. തമിഴ്നാട്ടിലെ മധുരൈയിലെ എച് ഡി എഫ് സി ബാങ്കാണ് പരസ്യം നൽകിയത്.

ബിരുദധാരികളെ ക്ഷണിച്ചുകൊണ്ടുള്ള 'വാക് ഇൻ ഇന്റർവ്യൂ'വിലാണ് 2021 ൽ പുറത്തിറങ്ങിയവർ അപേക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ പരസ്യം വിവാദമായതോടെ, വിശദീകരണവുമായെത്തിയിരിക്കുകയാണ് ബാങ്ക്. ടൈപ് ചെയ്തതിൽ പിശക് പറ്റിയതാണെന്നും തിരുത്തിയെന്നും ബാങ്കിന്റെ സീനിയർ മാനേജറെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇൻഡ്യ റിപോർട് ചെയ്തു.

2021 ൽ പഠിച്ചിറങ്ങിയവർക്ക് ജോലിയില്ല, അപൂർവ പരസ്യവുമായി എച് ഡി എഫ് സി ബാങ്കിന്റെ പരസ്യം; വിവാദമായപ്പോൾ തിരുത്തും

2021 ൽ പഠിച്ചിറങ്ങിയവർ അപേക്ഷിക്കേണ്ടതില്ല എന്നത് മാറ്റി 2021 ൽ പഠിച്ചിറങ്ങിയവർക്കും അപേക്ഷിക്കാം എന്ന് തിരുത്തി പരസ്യം ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ചൊവ്വാഴ്ച നടന്ന വാക് ഇൻ ഇന്റർവ്യൂവിൽ 200 ഓളം പേർ പങ്കെടുത്തുവെന്നും അതിൽ 2021 ൽ പഠിച്ചിറങ്ങിയവരും ഉണ്ടായിരുന്നുവെന്നും ഓഫീസർ വ്യക്തമാക്കി.

Keywords:  News, Madura, Tamilnadu, National, Bank, Job, Advertisement, News Paper, India: Bank job advertisement says ‘2021 batch students not eligible’, then clarifies.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia