ന്യൂഡല്‍ഹി: ഇസ്ലാമിനെയും, മുസ്ലീം സമുദായത്തെയും അവഹേളിക്കുന്ന വിവാദ സിനിമ 'ഇന്നസെന്‍സ് ഓഫ് മുസ്ലീംസ്' ഇന്ത്യയില്‍ നിരോധിച്ചു. ചിത്രം യുട്യൂബില്‍ നിന്ന് പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സൈറ്റ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രത്തിനെതിരായ പ്രതിഷേധം ഇന്ത്യ അമേരിക്കയെ അറിയിക്കും.
അമേരിക്കയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ചിത്രം ലഭ്യമാകുന്നത് തടയുമെന്ന് യൂട്യൂബ് വ്യക്തമാക്കിയെങ്കിലും ചിത്രം പൂര്‍ണമായി യുട്യൂബില്‍ നിന്ന് പിന്‍വലിക്കണമെന്ന വൈറ്റ് ഹൗസിന്റെ ആവശ്യം കഴിഞ്ഞ ദിവസം ഗൂഗിള്‍ തള്ളിയിരുന്നു. അറബ് രാജ്യങ്ങളിലും ലോകത്തിന്റെ നാനാ ഭാഗങ്ങളിലും വിവാദ സിനിമയ്ക്കെതിരെ പ്രതിഷേധം ആളികത്തുകയാണ്.
Keywords: Innocence of Islam, Movie, Bans, India, Youtube, Google, New delhi, America, White house, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.