Sidhu | 'ഇന്‍ഡ്യ' സഖ്യം പര്‍വതംപോലെ ഉറച്ചുനില്‍ക്കും, അവിടെയും ഇവിടെയുമുള്ള കൊടുങ്കാറ്റുകള്‍ അതിന്റെ മഹത്വത്തെ ബാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിങ് സിദ്ദു

 


ചണ്ഡിഗഢ്: (KVARTHA) 'ഇന്‍ഡ്യ' സഖ്യം പര്‍വതംപോലെ ഉറച്ചുനില്‍ക്കുമെന്നും അവിടെയും ഇവിടെയുമുള്ള കൊടുങ്കാറ്റുകള്‍ അതിന്റെ മഹതത്തെ ബാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിങ് സിദ്ദു. ഭരണകക്ഷിയായ എഎപിയുമായി സഖ്യത്തിലേര്‍പ്പെടുന്നതിനെതിരെ പഞ്ചാബിലെ കോണ്‍ഗ്രസില്‍ എതിര്‍പ്പുയരുന്നതിനിടെയാണ് 'ഇന്‍ഡ്യ' സഖ്യത്തെ പ്രകീര്‍ത്തിച്ച് കൊണ്ടുള്ള സിദ്ദുവിന്റെ പ്രസ്താവന.

Sidhu | 'ഇന്‍ഡ്യ' സഖ്യം പര്‍വതംപോലെ ഉറച്ചുനില്‍ക്കും, അവിടെയും ഇവിടെയുമുള്ള കൊടുങ്കാറ്റുകള്‍ അതിന്റെ മഹത്വത്തെ ബാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിങ് സിദ്ദു

ഈ തിരഞ്ഞെടുപ്പ് ഇന്‍ഡ്യയുടെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ളതാണെന്നും അല്ലാതെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ളതല്ലെന്നും പഞ്ചാബ് മനസ്സിലാക്കണമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. 

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആം ആദ്മി പാര്‍ടിയുമായി സഖ്യമുണ്ടാക്കുന്നതിനെതിരെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജ വാറിങ്ങും പ്രതിപക്ഷനേതാവ് പ്രതാപ് സിങ് ബജ്വയും ഉള്‍പെടെ നിരവധി പഞ്ചാബ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നതിനു പിന്നാലെയാണ് സിദ്ദുവിന്റെ ഈ പ്രസ്താവന. 

അടുത്തിടെ ലഹരിക്കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ സുഖ്പാല്‍ സിങ് ഖയ്‌റയെ അറസ്റ്റ് ചെയ്തത് ഇരുപാര്‍ടികളും തമ്മിലുള്ള ഭിന്നത വര്‍ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എതിര്‍പ്പ്.

Keywords:  INDIA bloc stands like 'tall mountain': Sidhu as Punjab Cong opposes alliance with AAP, NDIA, Sidhu, Politics, Congress, Controversy, Drug, Statement, Social Media, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia