Air Suvidha | കോവിഡ് വ്യാപനം കുറഞ്ഞതോടെ എയര്‍ സുവിധ രെജിസ്‌ട്രേഷന്‍ കേന്ദ്ര സര്‍കാര്‍ ഒഴിവാക്കി
Nov 22, 2022, 08:15 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ആശ്വസിക്കാം. കോവിഡ് വ്യാപനം കുറഞ്ഞതോടെ വിദേശയാത്രയ്ക്കുള്ള എയര്‍ സുവിധ രെജിസ്‌ട്രേഷന്‍ കേന്ദ്ര സര്‍കാര്‍ ഒഴിവാക്കി. ഇതടക്കം വിദേശയാത്രക്കാര്‍ക്കുളള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍കാര്‍ പരിഷ്‌കരിച്ചു.
പുതിയ തീരുമാനം തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. അടുത്ത ദിവസം മുതല്‍ വിദേശത്തുനിന്നും ഇന്‍ഡ്യയിലേക്ക് വിമാനയാത്ര നടത്തുന്നതിന് മുമ്പ് എയര്‍ സുവിധ പോര്‍ടലില്‍ സത്യവാങ്മൂലം സമര്‍പിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍കാര്‍ അറിയിച്ചു. പകരം പ്രതിരോധത്തിന്റെ ഭാഗമായി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനും, രോഗവാഹകരല്ലെന്ന് സ്വയം നിരീക്ഷിച്ചു ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
കോവിഡ് കാലത്ത് വിദേശങ്ങളില്‍ നിന്ന് വരുന്നവരുടെ വിവരശേഖരണത്തിന് വേണ്ടിയാണ് വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള എയര്‍ സുവിധ രെജിസ്‌ട്രേഷന്‍ ഏര്‍പെടുത്തിയിരുന്നത്. കോവിഡ് ഭീതി ഒഴിഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് യാത്രക്കാരും ആവശ്യപ്പെട്ടിരുന്നു
'രാജ്യത്ത് കോവിഡ് കേസുകള്‍ ഗണ്യമായി കുറയുകയാണ്. ആഗോളതലത്തിലും ഇന്‍ഡ്യയിലും വാക്‌സിനേഷന്‍ കൈവരിച്ച സാഹചര്യത്തില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ ആവശ്യമില്ല.'- വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
Keywords: News,National,India,New Delhi,Travel,Passengers,Health,COVID-19,Top-Headlines, India cancels Air Suvidha forms for international passengers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.