രാജ്യം റിപ്പബ്ലിക് ദിന ലഹരിയില്‍; ഡല്‍ഹിയുടെ സുരക്ഷയ്ക്കായി ഒരു ലക്ഷത്തോളം സൈനീകര്‍

 


ന്യൂഡല്‍ഹി: അറുപത്തി അഞ്ചാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ലഹരിയിലാണ് ഇന്ത്യ. ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലക്ഷത്തോളം പോലീസുകാരേയും അര്‍ദ്ധ സൈനീക വിഭാഗങ്ങളേയുമാണ് സുരക്ഷയ്ക്കായി വിന്യസിപ്പിച്ചിരിക്കുന്നത്. നഗരത്തിന്റെ സുരക്ഷ 50,000 സുരക്ഷ സൈനീകരാണ് നിര്‍വ്വഹിക്കുന്നത്. നഗരത്തിന്റെ മുക്കിലും മൂലയിലും സൈനീകര്‍ നിലയുറപ്പിച്ചിട്ടുണ്ട്.

റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന വിജയ് ചൗക്കില്‍ നിന്നും റെഡ് ഫോര്‍ട്ട് വരെയുള്ള പാതയില്‍ 35,000 സായുധ സൈനീകരാണ് നിലയുറപ്പിച്ചിട്ടുള്ളത്. ഞായറാഴ്ച പുലര്‍ച്ചെ 4 മുതല്‍ ഈ വഴിയിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നത് നിരോധിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് 6 മുതല്‍ തന്നെ രാജ്പഥിലേയ്ക്കുള്ള സ്വകാര്യ വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചിരുന്നു.
റെയില്‍ വേ സ്റ്റേഷനുകള്‍, മെട്രോ സ്റ്റേഷനുകള്‍, ബസ് സ്റ്റോപ്പുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവിടങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയുടെ വ്യോമാതിര്‍ത്തി ഞായറാഴ്ച 11.15 മുതല്‍ 12.15 വരെ അടച്ചിടും.

പരേഡ് നടക്കുന്നതിന്റെ എട്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ ഉയര്‍ന്ന കെട്ടിടങ്ങള്‍ക്ക് മുകളില്‍ എന്‍.എസ്.ജിയിലെ ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ നിലയുറപ്പിച്ചിട്ടുണ്ട്. നഗരത്തെ നിരീക്ഷിക്കാന്‍ ഹെലികോപ്റ്ററുകള്‍ വട്ടമിട്ട് പറക്കുന്നുണ്ട്. തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഡല്‍ഹിയില്‍ ഒരുക്കിയിട്ടുള്ളത്.

രാജ്യം റിപ്പബ്ലിക് ദിന ലഹരിയില്‍; ഡല്‍ഹിയുടെ സുരക്ഷയ്ക്കായി ഒരു ലക്ഷത്തോളം സൈനീകര്‍

SUMMARY: New Delhi: India is celebrating its 65th Republic Day on Sunday. Ahead of the parade, the national capital has been turned into a fortress with over 50,000 security men including paramilitary forces, manning every nook and corner of the city.

Keywords: India, Republic Day celebration, Delhi, Security,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia