TB cases | ക്ഷയരോഗ രോഗ കേസുകള്‍ കണക്കാക്കാന്‍ സ്വന്തം മാതൃക വികസിപ്പിച്ച് ഇന്ത്യ; ലോകത്തിലെ ആദ്യരാജ്യമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

 


ന്യൂഡെല്‍ഹി: (www.kvartha.com) ക്ഷയരോഗ ബാധിതരുടെ എണ്ണം കണക്കാക്കാന്‍ സ്വന്തമായി ഗണിതശാസ്ത്ര മാതൃക വികസിപ്പിച്ച ആദ്യരാജ്യമായി ഇന്ത്യ മാറിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ മാതൃക ഉപയോഗിച്ച് ഇന്ത്യയിലെ ടിബി കേസും മരണനിരക്കും എല്ലാ വര്‍ഷവും മാര്‍ച്ചോടെ ലഭ്യമാകുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ, ഒക്ടോബറില്‍ ലോകാരോഗ്യ സംഘടനയുടെ വാര്‍ഷിക കണക്കുകള്‍ പുറത്തു വരുന്നതിനു മുന്നേ, ഭാവിയില്‍ ഇന്ത്യക്കും സംസ്ഥാനതലത്തിലും സമാനമായ കണക്കുകള്‍ തയ്യാറാക്കാന്‍ കഴിയും.
       
TB cases | ക്ഷയരോഗ രോഗ കേസുകള്‍ കണക്കാക്കാന്‍ സ്വന്തം മാതൃക വികസിപ്പിച്ച് ഇന്ത്യ; ലോകത്തിലെ ആദ്യരാജ്യമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കേന്ദ്ര ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍, കഴിഞ്ഞയാഴ്ച വാരാണസിയില്‍ നടന്ന 36-ാമത് 'സ്റ്റോപ്പ് ടിബി പാര്‍ട്ണര്‍ഷിപ്പ് ബോര്‍ഡ്' യോഗത്തില്‍ പങ്കെടുത്ത 40 രാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് മുമ്പാകെ ഈ മാതൃക അവതരിപ്പിച്ചു. മാതൃകയെ എല്ലാവരും അഭിനന്ദിക്കുകയും നിരവധി രാജ്യങ്ങള്‍ കൂടുതല്‍ പഠിക്കാനും സ്വീകരിക്കാനും താല്പര്യപ്പെടുന്നുവെന്നും കേന്ദ്രമന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു.

രോഗത്തിന്റെ സ്വാഭാവിക ചരിത്രം, അണുബാധയുടെ വ്യക്തിഗത അവസ്ഥ, രോഗം, ആരോഗ്യപരിരക്ഷ തേടല്‍, തെറ്റിപ്പോയതോ ശരിയായതോ ആയ രോഗം നിര്‍ണയം, ചികിത്സയുടെ കവറേജ്, ചികിത്സയും ആരോഗ്യവും ഉള്‍പ്പെടെയുള്ള ഫലങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് മാതൃക നിര്‍മ്മിച്ചിരിക്കുന്നത്. പൊതുമേഖലയിലും സ്വകാരമേഖലയിലും വ്യാപന നിരക്ക്, മരണനിരക്ക്, ചികിത്സയ്ക്ക് വിധേയരായ രോഗികളുടെ അനുപാതം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് കണക്കുകള്‍ തയ്യാറാക്കുന്നത്.

Keywords:  News, National, Top-Headlines, New Delhi, Health, Government-of-India, India, India develops mathematical model for estimation of TB burden cases, first country to do so.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia