ദേശീയ യുദ്ധ സ്മാരകത്തിന് ഇന്ത്യാഗേറ്റ് അനുയോജ്യം: ആന്റണി
Dec 16, 2012, 16:15 IST
ന്യൂഡല്‍ഹി: ദേശീയ യുദ്ധസ്മാരകം പണിയുന്നതിന് ഏറ്റവും യോജിച്ച സ്ഥലം ഇന്ത്യാഗേറ്റ് തന്നെയാണെന്ന് പ്രതിരോധ മന്ത്രി എ.കെ. ആന്റണി പറഞ്ഞു. പാകിസ്ഥാനെതിരായ 1971ലെ യുദ്ധവിജയത്തിന്റെ നാല്‍പ്പത്തിയൊന്നാം വാര്‍ഷികത്തില്‍ അമര്‍ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധസ്മാരകം നിര്‍മ്മിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ മന്ത്രിമാരും മൂന്ന് സൈനിക മേധാവികളുമടങ്ങുന്ന സമിതിയെ പ്രധാനമന്ത്രിയാണ് നിയമിച്ചത്. യുദ്ധസ്മാരകം നിര്‍മ്മിക്കുന്നതിനുള്ള തീരുമാനം മന്ത്രിസഭയുടെ മുന്നിലെത്തുന്നതിന് മുമ്പ് കേന്ദ്രനഗരവികസന മന്ത്രാലയം ഇതു സംബന്ധിച്ച് പൊതുജനാഭിപ്രായം തേടിയിട്ടുണ്ടെന്നും ആന്റണി വ്യക്തമാക്കി.
ഇന്ത്യാഗേറ്റില്‍ യുദ്ധസ്മാരകം നിര്‍മ്മിക്കുന്നതില്‍ എതിര്‍പ്പുമായി ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. എതിര്‍പ്പ് അറിയിച്ചു കൊണ്ട് ഷീലാ ദീക്ഷിത് കേന്ദ്ര പ്രതിരോധ മന്ത്രിക്കും ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്കും വെവ്വേറെ കത്തു നല്‍കിയിരുന്നു. സഞ്ചാരികളുടെയും ജനങ്ങളുടെയും സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തില്‍ സ്മാരകത്തിന്റെ സുരക്ഷാക്രമീകരണങ്ങള്‍ നടത്തേണ്ടി വരുമെന്ന് കാണിച്ചാണ് ഷീലദീക്ഷിത്ത് കത്തെഴുതിയിട്ടുള്ളത്.
Keywords: National, Minister, A.K Antony, India Gate appropriate for National martyrs memorial, War, India gate, 1971, Sheela Deekshith,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.