Traffic restrictions | സ്വാതന്ത്ര്യ ദിനത്തിന് പുറമെ ഇതാദ്യം! ഇൻഡ്യാ ഗേറ്റിന്റെ 10 പാതകളും വ്യാഴാഴ്ച അടച്ചിടും; ഡെൽഹിയിൽ ഒരുക്കുന്നത് വൻസുരക്ഷ; ഗതാഗതക്കുരുക്ക് ഉണ്ടായേക്കാം; കാരണമിതാണ്

 


ന്യൂഡെൽഹി: (www.kvartha.com) ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ കണക്കിലെടുത്ത് ഇൻഡ്യ ഗേറ്റ് സർകിൾ (C - Hexagon) സെപ്റ്റംബർ എട്ടിന് പൂർണമായും അടച്ചിടും. ഇൻഡ്യ ഗേറ്റിന്റെ പത്ത് പാതകളും രാജ്പഥിന് സമീപമുള്ള പാതകളും പൂർണമായും അടച്ചിടും. അന്നേ ദിവസം ന്യൂഡെൽഹി ഭാഗത്തേക്ക് ബസുകൾ പ്രവേശിക്കാൻ അനുവദിക്കില്ല. ഇതോടെ എട്ടിന് ഡെൽഹി നിവാസികൾക്ക് വൻ ജാം നേരിടേണ്ടി വന്നേക്കാം. സ്വാതന്ത്ര്യ ദിനത്തിന് പുറമെ ഇൻഡ്യ ഗേറ്റ് പൂർണമായും പൊതുജനങ്ങൾക്കായി അടച്ചിടുന്നത് ഇതാദ്യമായാണ്. രാജ്പഥിന് ചുറ്റുമുള്ള ഓഫീസുകളും അടഞ്ഞുകിടക്കും.
  
Traffic restrictions | സ്വാതന്ത്ര്യ ദിനത്തിന് പുറമെ ഇതാദ്യം! ഇൻഡ്യാ ഗേറ്റിന്റെ 10 പാതകളും വ്യാഴാഴ്ച അടച്ചിടും; ഡെൽഹിയിൽ ഒരുക്കുന്നത് വൻസുരക്ഷ; ഗതാഗതക്കുരുക്ക് ഉണ്ടായേക്കാം; കാരണമിതാണ്

എന്താണ് കാരണം?

സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഉദ്ഘാടനം (Central Vista Project Inauguration) സെപ്റ്റംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ഈ സമയത്ത് ഭീകരാക്രമണത്തിന്റെ സൂചനകളുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സുരക്ഷ സുരക്ഷാ ഏജൻസികൾക്ക് വലിയ വെല്ലുവിളിയാണ്. പ്രധാനമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്താണ് സെപ്റ്റംബർ എട്ടിന് വൈകിട്ട് ആറ് മുതൽ ഒമ്പത് വരെ ഇൻഡ്യ ഗേറ്റ് അടച്ചിടുന്നതെന്ന് അമർ ഉജാല റിപോർട് ചെയ്തു.

ഇൻഡ്യ ഗേറ്റിലെ പത്ത് റോഡുകളും രാജ്പഥിന് ചുറ്റുമുള്ള എല്ലാ റോഡുകളും പൊതു വാഹനങ്ങൾക്ക് പ്രവേശനം നൽകാതെ അടച്ചിടും. ജനങ്ങളുടെ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് ഡെൽഹി ട്രാഫിക് പൊലീസ് ഉടൻ തന്നെ ഇക്കാര്യത്തിൽ നിർദേശങ്ങൾ നൽകും. കൊണാട്ട് പ്ലേസ് ഉൾപെടെയുള്ള റൂടുകളിൽ വൻ ഗതാഗത കുരുക്കിന് സാധ്യതയുണ്ട്. ഇതുകൂടാതെ പ്രധാനമന്ത്രിയുടെ പരിപാടി കണക്കിലെടുത്ത് രാജ്പഥിന് ചുറ്റുമായി സ്ഥിതി ചെയ്യുന്ന എല്ലാ ഓഫീസുകളും എട്ടിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് അടച്ചിടും. ട്രാഫിക് പൊലീസിന്റെ അപേക്ഷ കേന്ദ്രസർകാർ അംഗീകരിച്ചിട്ടുണ്ട്.


കനത്ത സുരക്ഷാ ക്രമീകരണങ്ങൾ

സെപ്തംബർ എട്ടിന് ന്യൂഡെൽഹിയെ കന്റോൺമെന്റായി മാറ്റുമെന്ന് ഡെൽഹി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ന്യൂഡൽഹിയുടെ അതിർത്തികൾ ഉച്ചയ്ക്ക് ശേഷം അടച്ചിടും. മണിക്കൂറുകളോളം വിമാനങ്ങൾക്ക് പറക്കാനാവില്ല. സുരക്ഷയ്ക്കായി രാഷ്ട്രപതി ഭവനിൽ ഡ്രോൺ മിസൈലുകൾ വിന്യസിക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia