മാഗിക്ക് ഇനി രക്ഷയില്ല; നെസ്‌ലെ 640 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നു കേന്ദ്രം
Aug 12, 2015, 21:19 IST
ന്യൂഡല്‍ഹി: (www.kvartha.com 12.08.2015) ഉപഭോക്താക്കള്‍ക്ക് നഷ്ടമുണ്ടാക്കിയെന്നു കാട്ടി നെസ്‌ലെയ്‌ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കണ്‍സ്യൂമര്‍ പാനലിനെ സമീപിച്ചു. 640 കോടിയോളം രൂപയുടെ നഷ്ടം വരുത്തിയെന്ന് കാണിച്ചാണു പരാതി. ഇതാദ്യമായാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ഒരു കമ്പനിക്കെതിരേ നാഷണല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട്‌സ് റെഡ്രെസല്‍ കമ്മിഷനില്‍ (എന്‍സിഡിആര്‍സി) പരാതി നല്‍കുന്നത്. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്റ്റ് പ്രകാരമാണു പരാതി.
രാജ്യത്ത് ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്നതു പൂര്‍ണമായി തടയുക എന്ന ലക്ഷ്യത്തോടെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നു അധികൃതര്‍ പറയുന്നു. കൃത്രിമ വില്‍പന തന്ത്രങ്ങള്‍, തെറ്റായ ലേബലിങ്, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ തുടങ്ങിവയിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിച്ച് അവര്‍ക്ക് നഷ്ടമുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍.
നെസ്‌ലെയുടെ ഉത്പ്പന്നമായ മാഗിയില്‍ ലെഡ്ഡിന്റെയും മോണോ സോഡിയം ഗ്ലൂട്ടാമേറ്റിന്റെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇതിന്റെ വില്‍പ്പന ഇന്ത്യയില്‍ നിരോധിച്ചിരിക്കുകയാണ്. മാഗി വില്‍പ്പന നെസ്‌ലെ നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണു കേന്ദ്ര സര്‍ക്കാര്‍ ഉപഭോക്തൃ നഷ്ടം ചൂണ്ടിക്കാട്ടി നടപടിക്കൊരുങ്ങുന്നത്.
എന്നാല്‍, പരാതിയെക്കുറിച്ചു തങ്ങള്‍ക്ക് അറിവു ലഭിച്ചിട്ടില്ലെന്നു നെസ്‌ലെ ഇന്ത്യ പറഞ്ഞു. ഇതേക്കുറിച്ചു മാധ്യമ റിപോര്‍ട്ടുകളുടെ വിവരങ്ങള്‍ മാത്രമേ തങ്ങള്‍ക്കുള്ളൂവന്നും, ഔദ്യോഗിക നോട്ടീസ് ലഭിച്ചാല്‍ മറുപടി നല്‍കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
SUMMARY; The complaint against Nestle is that it caused damage to consumers through misleading advertisements related to its Maggi noodles product.
Maggi was banned in India after the food safety regulator accused Nestle of not complying with food safety laws.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.