ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്

 


ഡെല്‍ഹി: (www.kvartha.com 10/02/2015) ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും ഹിന്ദുക്കള്‍ ഒരുമിക്കേണ്ട സമയമാണ് ഇതെന്നും ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവത് . മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം വിവാദമായിരിക്കയാണ്.

രബീന്ദ്രനാഥ് ടഗോറിന്റെ വരികള്‍ ഉദ്ധരിച്ച ഭാഗവത് നേരത്തെ ഹിന്ദു - മുസ്ലിം സംഘര്‍ഷം ഉണ്ടായപ്പോഴെല്ലാം മധ്യമാര്‍ഗമായി ഉരുത്തിരിഞ്ഞത് ഹിന്ദുത്വ വഴിയായിരുന്നുവെന്നും പറഞ്ഞു.
ഹിന്ദുസ്ഥാന്‍ ഹിന്ദു രാഷ്ട്രമാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുവേണം മുന്നോട്ട് പോകാന്‍. രാജ്യത്തെ മഹത്വവല്‍ക്കരിക്കാന്‍ എല്ലാ ഹിന്ദുക്കളും ഒന്നിക്കണ്ടേതാണ്. രാജ്യത്തിന്റെ മഹത്വം വര്‍ധിച്ചാല്‍ മാത്രമേ ലോകത്തിന് ഗുണം ഉണ്ടാവുകയുള്ളൂവെന്നും മോഹന്‍ ഭാഗ്‌വത് പറഞ്ഞു.
ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന് ആര്‍എസ്എസ് നേതാവ്  മോഹന്‍ ഭാഗവത്

നേതാക്കള്‍ വിവാദ പരാമര്‍ശം നടത്തുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍, സുഷമ സ്വരാജ്, പ്രവീണ്‍ തൊഗാഡിയ തുടങ്ങിയ നേതാക്കളുടെ പ്രസംഗങ്ങളെല്ലാം വിവാദമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നേതാക്കള്‍ക്കെതിരെ രംഗത്തെത്തിയത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
നിര്‍ത്തിയിട്ടിരുന്ന ടിപ്പറില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു; മറ്റൊരാള്‍ക്ക് ഗുരുതരം

Keywords:  India is a 'Hindu Rashtra': RSS chief Mohan Bhagwat, New Delhi, Prime Minister, Narendra Modi, Controversy, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia