Bilateral Ties | ഇന്ത്യയുടേത് മാലദ്വീപുമായി എക്കാലവും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന നിലപാട്; ഭാവിയില്‍ നിരവധി പദ്ധതികളില്‍ ഇരു രാജ്യങ്ങളും സഹകരിക്കുമെന്ന് നരേന്ദ്ര മോദി
● കോവിഡ് കാലത്ത് പ്രതിരോധ വാക്സിന്‍ എത്തിച്ചു
● എഴുന്നൂറോളം സാമൂഹിക ഭവന യൂണിറ്റുകള്‍ കൈമാറി
● കുടിവെള്ള പദ്ധതിയിലൂടെ 28 ദ്വീപുകളിലെ ജനങ്ങള്‍ക്ക് ശുദ്ധജലം ലഭിച്ചു
ന്യൂഡെല്‍ഹി: (KVARTHA) മാലദ്വീപുമായി എക്കാലവും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന നിലപാടാണ് ഇന്ത്യയുടേതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയില്‍ നിരവധി പദ്ധതികളില്‍ ഇരു രാജ്യങ്ങളും സഹകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
അയല്‍രാജ്യങ്ങള്‍ക്ക് പ്രഥമപരിഗണന നല്‍കുന്ന നയമാണ് ഇന്ത്യയ്ക്കുള്ളതെന്നും സാമ്പത്തികപരമായതോ ആരോഗ്യപരമായതോ ആയ അടിയന്തരസാഹചര്യങ്ങളില്‍ സഹായഹസ്തവുമായി ആദ്യമെത്തുന്നത് ഇന്ത്യയാണെന്നും ഉദാഹരണ സഹിതം മോദി വ്യക്തമാക്കി. കോവിഡ് കാലത്ത് പ്രതിരോധ വാക്സിന്‍ എത്തിച്ചതുള്‍പ്പെടെയുള്ളവ ഇന്ത്യയ്ക്ക് മാലദ്വീപിനോടുള്ള സൗഹൃദമാണ് വ്യക്തമാക്കുന്നതെന്നും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ മാലദ്വീപിന് സുപ്രധാന പങ്കുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
മാലദ്വീപില്‍ ഇന്ത്യയുടെ സഹകരണത്തോടെ നിര്‍മിച്ച വിമാനത്താവളത്തിന്റെ ഉദ് ഘാടനം നടന്നു. എഴുന്നൂറോളം സാമൂഹിക ഭവന യൂണിറ്റുകള്‍ ഇന്ത്യ കൈമാറി. മാലദ്വീപില്‍ അടുത്തിടെ പ്രവര്‍ത്തനക്ഷമമായ കുടിവെള്ള പദ്ധതിയിലൂടെ 28 ദ്വീപുകളിലെ മുപ്പതിനായിരത്തോളം ജനങ്ങള്‍ക്ക് ശുദ്ധജലം ലഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ വാക്കുകള്‍:
അയല്‍ രാജ്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന നയമാണ് ഇന്ത്യയുടേത്. സാമ്പത്തികപരവും ആരോഗ്യപരവുമായ അടിയന്തര സാഹചര്യങ്ങളില്‍ സഹായ ഹസ്തവുമായി ആദ്യമെത്തുന്നത് ഇന്ത്യയാണ്. കോവിഡ് കാലത്ത് പ്രതിരോധ വാക്സിന്‍ എത്തിച്ചതിലൂടെ ഇന്ത്യയ്ക്ക് മാലദ്വീപിനോടുള്ള സൗഹൃദം വ്യക്തമാക്കി. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ മാലദ്വീപിന് സുപ്രധാന പങ്കുണ്ട്.
കോവിഡ് സമയത്ത് വാക്സിന്‍, കുടിവെള്ളം തുടങ്ങി അവശ്യസാമഗ്രികള്‍ എത്തിക്കുന്നതിലൂടെ ഇന്ത്യ എപ്പോഴും മാലദ്വീപിന്റെ നല്ല അയല്‍ക്കാരനായിരുന്നു. മാലദ്വീപില്‍ ഇന്ത്യയുടെ സഹകരണത്തോടെ നിര്‍മിച്ച വിമാനത്താവളത്തിന്റെ ഉദ് ഘാടനം നടന്നു. എഴുന്നൂറോളം സാമൂഹിക ഭവന യൂണിറ്റുകള്‍ ഇന്ത്യ കൈമാറി. മാലദ്വീപില്‍ അടുത്തിടെ പ്രവര്‍ത്തനക്ഷമമായ കുടിവെള്ള പദ്ധതിയിലൂടെ 28 ദ്വീപുകളിലെ മുപ്പതിനായിരത്തോളം ജനങ്ങള്‍ക്ക് ശുദ്ധജലം ലഭിച്ചുവെന്നും മോദി എടുത്തുപറഞ്ഞു.
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മോദി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇരുവരും ഒരുമിച്ചുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നേരത്തെ, ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മാലദ്വീപില്‍ മടങ്ങിയെത്തണമെന്ന് മുയിസു ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് രാജ്യത്തിന്റെ പ്രധാന വരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യയുമായി സ്വതന്ത്രമായ ഒരു വ്യാപാര കരാര്‍ പ്രതീക്ഷിക്കുന്നതായും മുയിസു പറഞ്ഞു. ഇന്ത്യയുടെ സുരക്ഷയ്ക്ക് പ്രതികൂലമാകുന്ന വിധത്തിലുള്ളതൊന്നും മാലദ്വീപിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും മുയിസു ഉറപ്പ് പറഞ്ഞു. ഇന്ത്യയെ ഏറെ മൂല്യമുള്ള പങ്കാളിയായും സുഹൃത്തുമായാണ് മാലദ്വീപ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്വം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുണ്ടാകുമെന്നും മുയിസു വ്യക്തമാക്കിയിരുന്നു.
നേരത്തെ നരേന്ദ്ര മോദിയ്ക്കെതിരെ മാലദ്വീപ് മന്ത്രിമാര്‍ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ മാലദ്വീപിലേക്കുള്ള സന്ദര്‍ശനം ബഹിഷ്‌കരിച്ചിരുന്നു. സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ മോദിയുടെ മാലദ്വീപ് സന്ദര്‍ശനം.
#IndiaMaldivesRelations #ModiInMaldives #BilateralTies #EconomicCooperation #IndianOcean #StrategicPartnership