ഈ വര്‍ഷം മുതല്‍ പൗരന്മാര്ക്ക് ഇ-പാസ്പോര്ട് നല്‍കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്
Apr 7, 2022, 21:26 IST
ന്യൂഡെല്‍ഹി: (www.kvartha.com 06.04.2022) 2022-23 മുതല്‍ പൗരന്മാര്ക്ക് ഇ-പാസ്പോര്ട് നല്കാന് സര്‍കാര്‍ പദ്ധതിയിടുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. 2022 കലന്‍ഡര്‍ വര്‍ഷത്തില്‍ ഇ-പാസ്പോര്ടുകള് വിതരണം ചെയ്യുന്നതിനുള്ള സര്‍കാരിന്റെ പദ്ധതികളെക്കുറിച്ചും അതിന്റെ വിശദാംശങ്ങളെക്കുറിച്ചുമുള്ള ചോദ്യത്തിന് വ്യാഴാഴ്ച രാജ്യസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
എംബഡഡ് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫികേഷന്‍ (RFID) ചിപും (Chip) ആന്റിനയും പിന് കവറില്‍ ഉള്‍പെടുത്തിയിട്ടുള്ള ഒരു സംയോജിത പേപറും ഇലക്ട്രോണിക് പാസ്പോര്‍ടും ആയിരിക്കും ഇ-പാസ്പോര്ട് എന്നും മന്ത്രി അറിയിച്ചു.
'പാസ്പോര്ടിന്റെ നിര്‍ണായക വിവരങ്ങള്‍ അതിന്റെ ഡാറ്റാ പേജില്‍ പ്രിന്റ് ചെയ്യുകയും ചിപില്‍ സൂക്ഷിക്കുകയും ചെയ്യും. ഡോക്യുമെന്റിന്റെയും ചിപിന്റെയും സവിശേഷതകള്‍ ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് (ICAO) രേഖ 9303 ല്‍ വ്യക്തമാക്കിയിട്ടുണ്ട്,' എന്നും മന്ത്രി പറഞ്ഞു.
ഇ-പാസ്പോര്ട് വിതരണത്തിന്റെ പശ്ചാത്തലത്തില്‍ വിദേശകാര്യ മന്ത്രാലയം സാങ്കേതിക ചുമതലകള്‍ നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിനെ (എന്‍ഐസി) ഏല്പിച്ചിട്ടുണ്ടെന്നും മുരളീധരന് പറഞ്ഞു.
'ഇ-പാസ്പോര്ടുകള് നാസികിലെ ഇന്‍ഡ്യ സെക്യൂരിറ്റി പ്രസ് നിര്‍മിക്കും. ഓപറേറ്റിംഗ് സിസ്റ്റത്തിനൊപ്പം 4.5 കോടി ഐസിഎഒ-കംപ്ലയിന്റ് ഇലക്ട്രോണിക് ചിപുകള്‍ വാങ്ങുന്നതിനുള്ള കത്ത് നല്‍കിയിട്ടുണ്ട്' മന്ത്രി കൂട്ടിച്ചേര്‍ത്തു.
സാമ്പിള്‍ ഇ-പാസ്പോര്ടുകള് നിലവില്‍ പരിശോധിച്ചു വരികയാണെന്നും സാങ്കേതിക പരിസ്ഥിതി വ്യവസ്ഥയും അടിസ്ഥാന സൗകര്യങ്ങളും പൂര്‍ത്തീകരിക്കുന്നതോടെ പൂര്‍ണ തോതിലുള്ള നിര്‍മാണവും ഇഷ്യൂവും ആരംഭിക്കുമെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു.
Keywords: India Plans To Issue E-Passports To Its Citizens Starting This Year: Minister, New Delhi, News, Passport, V. Muraleedaran, Minister, Rajya Sabha, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.