Jobs | 98,000 ഒഴിവുകൾ! ഉദ്യോഗാർഥികൾക്ക് സർക്കാർ ജോലിക്ക് വമ്പൻ അവസരം; ഇന്ത്യാ പോസ്റ്റിലെ വിവിധ തസ്തികകളിലേക്കുള്ള വിജ്ഞാപനം ഉടൻ; വിശദാംശങ്ങൾ അറിയാം
Dec 23, 2022, 14:46 IST
ന്യൂഡെൽഹി: (www.kvartha.com) ഉദ്യോഗാർഥികൾക്ക് സർക്കാർ ജോലിക്ക് വമ്പൻ അവസരം. മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS), മെയിൽ ഗാർഡ്, പോസ്റ്റ്മാൻ, സ്റ്റെനോഗ്രാഫർ തുടങ്ങി ഒഴിവുള്ള 98,083 സീറ്റുകളിലേക്കുള്ള റിക്രൂട്ട്മെന്റിനുള്ള വിജ്ഞാപനം ഇന്ത്യ പോസ്റ്റ് ഓഫീസ് ഉടൻ പുറത്തിറക്കും. അപേക്ഷാ ഫോറം ഈയാഴ്ച പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിലീസ് ചെയ്തുകഴിഞ്ഞാൽ ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷിക്കാം. വിജ്ഞാപനം ഡിസംബർ 24 ന് പ്രസിദ്ധീകരിക്കുന്ന തൊഴിൽ വാർത്തയിൽ പ്രസിദ്ധീകരിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്.
ഒഴിവുള്ള 59,099 പോസ്റ്റ്മാൻ സീറ്റുകളിലേക്കും 37,539 എംടിഎസ് ഒഴിവുകളിലേക്കും 1,445 മെയിൽ ഗാർഡ് ഒഴിവുകളിലേക്കും ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വിജ്ഞാപനത്തിൽ, രജിസ്ട്രേഷൻ തീയതികൾ, വിശദമായ ഒഴിവുകൾ, യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ ഫീസ് തുടങ്ങിയ വിശദാംശങ്ങൾ വ്യക്തമാക്കും. പോസ്റ്റ്മാൻ, മെയിൽ ഗാർഡ് ജോലികൾക്ക് അപേക്ഷിക്കുന്നതിനുള്ള മുൻ വിജ്ഞാപനം അനുസരിച്ച് കുറഞ്ഞ പ്രായ മാനദണ്ഡം 18 വയസും പരമാവധി പ്രായ മാനദണ്ഡം 35 ഉം ആണ്.
അപേക്ഷകരുടെ അക്കാദമിക് യോഗ്യതയെ അടിസ്ഥാനമാക്കിയായിരിക്കും ഇന്ത്യാ പോസ്റ്റ് റിക്രൂട്ട്മെന്റ് പ്രക്രിയ.
ജനറൽ വിഭാഗക്കാർ 100 രൂപ ഫീസ് അടയ്ക്കേണ്ടിവരും. അതേസമയം സ്ത്രീകൾ, എസ്സി/എസ്ടി, പിഡബ്ല്യുഡി, ട്രാൻസ്വുമൺ ഉദ്യോഗാർത്ഥികൾ ഫീസ് അടയ്ക്കേണ്ടതില്ല. മെയിൽ ഗാർഡിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷിക്കുന്ന ശമ്പളം രൂപ 33,718 രൂപയും പോസ്റ്റ്മാന്റെ ശമ്പളം 35,370 രൂപയും ആണ്.
ഒഴിവ് വിശദാംശങ്ങൾ
പോസ്റ്റ്മാൻ– 59,099 ഒഴിവ്
മെയിൽഗാർഡ്– 1,445 ഒഴിവ്
എംടിഎസ് – 37,539 ഒഴിവ്
എങ്ങനെയാണ് അപേക്ഷിക്കേണ്ടത്
1: വിജ്ഞാപനം പുറത്തുവന്നാൽ, ഔദ്യോഗിക വെബ്സൈറ്റ് indiapost(dot)gov(dot)in സന്ദർശിക്കുക.
2: Postal Circle Notification ഡൗൺലോഡ് ചെയ്യുക
3: എല്ലാ യോഗ്യതാ വിശദാംശങ്ങളും വായിക്കുക
4: ആപ്ലിക്കേഷനിൽ ആവശ്യമായ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക
5: ഇപ്പോൾ അപേക്ഷാ ഫീസ് അടയ്ക്കുക
6: ആവശ്യമായ എല്ലാ സർട്ടിഫിക്കറ്റുകളും ഫോട്ടോയ്ക്കൊപ്പം ചേർക്കുക (ആവശ്യമെങ്കിൽ)

Keywords: India Post Recruitment 2023: 98,000 Posts To Be Released Soon At indiapost.gov.in; Check Details, National,News,Top-Headlines,Latest-News,New Delhi,Job,Post-Office,Recruitment,Website,Online Registration.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.