പ്രതിസന്ധിയിലായ ശ്രീലങ്കയിലേക്ക് പ്രധാന ഭക്ഷ്യ സഹായമായി ഇന്‍ഡ്യ അരി വിതരണം ആരംഭിച്ചു

 


ന്യൂഡെല്‍ഹി: (www.kvartha.com 02.04.2022) പ്രതിസന്ധിയിലായ ശ്രീലങ്കയിലേക്ക് ആദ്യത്തെ പ്രധാന ഭക്ഷ്യ സഹായമായി ഇന്‍ഡ്യ അരി വിതരണം ആരംഭിച്ചു. ന്യൂഡെല്‍ഹിയില്‍ നിന്ന് ക്രെഡിറ്റ് ലൈന്‍ നേടിയതിന് ശേഷം ഇന്‍ഡ്യന്‍ വ്യാപാരികള്‍ ശ്രീലങ്കയിലേക്ക് 40,000 ടണ്‍ അരി കയറ്റി അയയ്ക്കാന്‍ തുടങ്ങിയതായി രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ശനിയാഴ്ച റോയിടേഴ്സ് പത്രം റിപോര്‍ട് ചെയ്തു.

പ്രതിസന്ധിയിലായ ശ്രീലങ്കയിലേക്ക് പ്രധാന ഭക്ഷ്യ സഹായമായി ഇന്‍ഡ്യ അരി വിതരണം ആരംഭിച്ചു


22 മില്യന്‍ ജനങ്ങളുള്ള ശ്രീലങ്കയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ 70% ഇടിവ് വരുത്തിയതിന് ശേഷം അവശ്യ ഇറക്കുമതിക്ക് പണം കണ്ടെത്താന്‍ പാടുപെടുകയാണ്.
അടുത്തുതന്നെ വരാന്‍ പോകുന്ന ശ്രീലങ്കയിലെ ഒരു പ്രധാന ഉത്സവത്തിന് മുന്നോടിയായാണ് ഭക്ഷ്യ കയറ്റുമതി.

വിദേശ കടം തിരിച്ചടയ്ക്കാനുള്ള രാജ്യത്തിന്റെ കഴിവിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ ശ്രീലങ്കന്‍ സര്‍കാര്‍ അന്താരാഷ്ട്ര നാണയ നിധിയുമായി ചര്‍ചയ്ക്ക് തയാറെടുക്കുകയാണ്. പ്രതിസന്ധിയിലായ രാജ്യത്ത് ഇന്ധനത്തിന്റെ ലഭ്യത കുറവിനൊപ്പം ഭക്ഷണ വിലകള്‍ കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തില്‍ ശ്രീലങ്കയിലെ ജനത ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Keywords: India starts supplying rice to Sri Lanka in first major food aid, Sri Lanka, News, Food, Economic Crisis, Export, Protesters, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia