Earth Hour | ഊര്‍ജസംരക്ഷണത്തിന് പിന്തുണ; ലോകമെങ്ങും വൈദ്യുതി വിളക്കുകള്‍ അണച്ച് ഭൗമ മണിക്കൂര്‍ ആചരിച്ചു
Mar 26, 2023, 11:12 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഊര്‍ജ സംരക്ഷണത്തിന് പിന്തുണയുമായി വൈദ്യുതി വിളക്കുകള്‍ അണച്ച് ലോകമെങ്ങും ഭൗമ മണിക്കൂര്‍ ആചരിച്ചു. ശനിയാഴ്ച രാത്രി എട്ടര മുതല്‍ ഒന്‍പതര വരെയാണ് ലൈറ്റുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും ഓഫ് ചെയ്ത് ജനങ്ങള്‍ ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായത്.
ചരിത്രവും പ്രാധാന്യവും
എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ അവസാന ശനിയാഴ്ചയാണ് ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണ് ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്. 2007 ലാണ് വേള്‍ഡ് വൈള്‍ഡ് ലൈഫ് ഫണ്ട് ഭൗമ മണിക്കൂര്‍ ആചരിക്കാന്‍ ആദ്യമായി ആഹ്വാനം ചെയ്തത്.
പ്രകൃതിയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിന് വിവിധ പ്രവര്‍ത്തനങ്ങളും ഈ ദിനത്തില്‍ നടത്തുന്നു. ഭൗമ മണിക്കൂറിലൂടെ ഭൂമിയെ സംരക്ഷിക്കുന്ന നടപടികള്‍ കൈക്കൊള്ളാന്‍ വ്യക്തികളും നേതാക്കളും പ്രോത്സാഹിപ്പിക്കുന്നു. ഭാവി തലമുറയ്ക്കായാണ് ഈ ദിനം. 2007ല്‍, ഡബ്‌ള്യു ഡബ്‌ള്യു എഫും പങ്കാളികളും സിഡ്‌നിയില്‍ പ്രതീകാത്മകമായി ലൈറ്റുകള്‍ അണക്കുന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. അത് പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഒരു വലിയ ജനകീയ പ്രസ്ഥാനമായി വളര്‍ന്നു. ഇന്ന് 190 ലധികം രാജ്യങ്ങളും പ്രദേശങ്ങളും ഭൗമമണിക്കൂറില്‍ പങ്കെടുക്കുന്നു.

/
— WWFジャパン (@WWFJapan) March 24, 2023
#EARTHHOUR まで、あと1日!📅 🌎
明日3月25日(土)午後8時30分は Switch Off 💡
\
EARTH HOUR 2023 特設サイト👇https://t.co/Q5Nxd4jZy5 #BiggestHourForEarth #アースアワー2023 pic.twitter.com/BcDAChynBz
പ്രകൃതിയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിന് വിവിധ പ്രവര്‍ത്തനങ്ങളും ഈ ദിനത്തില്‍ നടത്തുന്നു. ഭൗമ മണിക്കൂറിലൂടെ ഭൂമിയെ സംരക്ഷിക്കുന്ന നടപടികള്‍ കൈക്കൊള്ളാന്‍ വ്യക്തികളും നേതാക്കളും പ്രോത്സാഹിപ്പിക്കുന്നു. ഭാവി തലമുറയ്ക്കായാണ് ഈ ദിനം. 2007ല്‍, ഡബ്‌ള്യു ഡബ്‌ള്യു എഫും പങ്കാളികളും സിഡ്‌നിയില്‍ പ്രതീകാത്മകമായി ലൈറ്റുകള്‍ അണക്കുന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. അത് പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഒരു വലിയ ജനകീയ പ്രസ്ഥാനമായി വളര്‍ന്നു. ഇന്ന് 190 ലധികം രാജ്യങ്ങളും പ്രദേശങ്ങളും ഭൗമമണിക്കൂറില്‍ പങ്കെടുക്കുന്നു.
Keywords: News, National, New Delhi, Top-Headlines, India, Electricity, Earth Hour, Earth Hour Day, India switches off to mark the Biggest Hour for Earth.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.