ഇന്ത്യയ്ക്ക് കേരളത്തിന്റെ സ്വന്തം രക്തബാങ്ക് ഡയറക്ട­റി

 


ഇന്ത്യയ്ക്ക് കേരളത്തിന്റെ സ്വന്തം രക്തബാങ്ക് ഡയറക്ട­റി
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ സ്ഥാപനമായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് രക്ത ദാതാക്കളുടെ ഡയറക്ടറിക്ക് രൂപം നല്‍കുന്നു. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ രക്തദാതാക്കളുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന ഡയറക്ടറിയാണ് ഇത്. അടിയന്തിരഘട്ടങ്ങളില്‍ രക്തത്തിനായി അന്‍വേഷിക്കുന്നവര്‍ക്ക് ഈ ഡയറക്ടറി ഏറേ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് മുത്തൂറ്റ് ഗ്രൂപ്പ്.

മുത്തൂറ്റിന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ഓഫീസുകളിലായി ഏതാണ്ട് 20,000ത്തിലധികം ഉദ്യോഗ്സ്ഥരാണ് ഉള്ളത്. ബാങ്കിംഗ് മേഖലയിലെ പ്രമുഖ സ്വകാര്യ സ്ഥാപനമാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്.

മുത്തൂറ്റിലെ 20 മില്യണ്‍ ഉപഭോക്താക്കളും ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ളവരുടെ പേരു വിവരങ്ങളും രക്തഗ്രൂപ്പും ഫോണ്‍നമ്പറുകളും ഈ ഡയറക്ടറിയില്‍ ഉണ്ടായിരിക്കുമെന്ന് മുത്തൂറ്റ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് വ്യക്തമാക്കി.
SUMMERY: Thiruvananthapuram: A Kerala company is preparing to launch what could be India's largest directory of blood donors.

Keywords: Kerala, National, Blood bank directorym Mothoot Pappachan Group,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia