പ്രതിസന്ധിയില്‍ കഴിയുന്ന ശ്രീലങ്കയിലേക്ക് 40,000 ടന്‍ ഡീസല്‍ അയയ്ക്കാനുള്ള തയാറെടുപ്പില്‍ ഇന്‍ഡ്യ
Mar 25, 2022, 11:18 IST
ന്യൂഡെല്‍ഹി: (www.kvartha.com 25.03.2022) പ്രതിസന്ധിയിലായ ശ്രീലങ്കയിലേക്ക് 40,000 ടന്‍ ഡീസല്‍ അയയ്ക്കാന്നുള്ള തയാറെടുപ്പില്‍ ഇന്‍ഡ്യ. 500 മില്യന്‍ ഡോളര്‍ വായ്പയ്ക്ക് പുറമെയാണ് അടിയന്തരമായി ഡീസല്‍ നല്‍കാനുള്ള ശ്രീലങ്കയുടെ അഭ്യര്‍ഥനയ്ക്ക് ഇന്‍ഡ്യ അനുകൂല തീരുമാനം അറിയിച്ചത്.
സര്‍കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍ഡ്യന്‍ ഓയില്‍ കോര്പറേഷന് ശ്രീലങ്കയിലേക്ക് 40,000 ടന്‍ ഡീസല്‍ ഉടന്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഫെബ്രുവരിയില്‍ ശ്രീലങ്കയിലേക്ക് പെട്രോളിയം ഉല്പന്നങ്ങള് അയക്കാന്‍ ധാരണയായിരുന്നു. അതിന് പുറമെയാണ് ഇപ്പോഴത്തെ ഡീസല്‍ കയറ്റുമതി.
റഷ്യ- യുക്രൈന് സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഇന്ധനവിലയില്‍ തടസങ്ങളും വര്‍ധനയും ഉണ്ടായിട്ടും ഡീസല്‍ അധിക വിതരണത്തിനുള്ള ശ്രീലങ്കയുടെ അഭ്യര്‍ഥന ഇന്‍ഡ്യ അംഗീകരിക്കുകയായിരുന്നു എന്ന് പേര് വെളിപ്പെടുത്താത്ത വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ശ്രീലങ്കയില്‍ ഡീസല്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നാണ് അഭ്യര്‍ഥന നടത്തിയതെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഗണ്യമായ ആഭ്യന്തര ആവശ്യങ്ങള്‍ കണക്കിലെടുത്ത് ശ്രീലങ്കയ്ക്കുള്ള ചരക്ക് ഒരുമിച്ച് എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്‍ഡ്യ. ഇന്ധന ചരക്കുകള്‍ക്കുള്ള ഷിപിംഗ് ക്രമീകരിക്കുന്നതില്‍ പ്രശ്നങ്ങളുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം എണ്ണ മന്ത്രാലയവും ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷനും വിഷയത്തോട് പ്രതികരിച്ചിട്ടില്ല. ഫെബ്രുവരി 24 ന് റഷ്യയുടെ യുക്രൈന് അധിനിവേശത്തെ തുടര്‍ന്നുള്ള ആഗോള ഭൗമ-രാഷ്ട്രീയ സാഹചര്യം കാരണം വിതരണ ശൃംഖലകള്‍, പ്രത്യേകിച്ച് ചരക്കുകളുടെയും ഊര്‍ജത്തിന്റെയും വിതരണ ശൃംഖല തടസപ്പെട്ടതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥന് പറഞ്ഞു.
ഷിപിംഗ് സൗകര്യങ്ങളുടെ ലഭ്യത പോലുള്ള പ്രത്യേക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്കാരും വ്യവസായവും പരസ്പരം ഏകോപിപ്പിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യുക്രൈന് സംഘര്‍ഷം കാരണം ചരക്കുകളുടെ ആഗോള വിതരണ തടസങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും അനുബന്ധ പ്രശ്നങ്ങളും ബന്ധപ്പെട്ട വകുപ്പുകളുടെയും മന്ത്രാലയങ്ങളുടെയും സഹായത്തോടെ കേസ്-ടു-കേസ് അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യുന്നതായും ഉദ്യോഗസ്ഥന് വ്യക്തമാക്കി.
ഇന്‍ഡ്യയുടെ കയറ്റുമതി ഇറക്കുമതി ബാങ്കും ശ്രീലങ്കന്‍ ഗവണ്മെന്റും ഫെബ്രുവരി രണ്ടിന് ഇന്‍ഡ്യയില്‍ നിന്ന് പെട്രോളിയം ഉല്പന്നങ്ങള് വാങ്ങുന്നതിന് 500 മില്യന്‍ ഡോളറിന്റെ വായ്പാ കരാറില്‍ ഒപ്പുവച്ചിരുന്നു. കൊളംബോയുടെ അടിയന്തര ആവശ്യങ്ങള്‍ പരിഗണിച്ച് ഇന്ധന ഇറക്കുമതിയോട് ഇന്‍ഡ്യ അനുകൂല നയം സ്വീകരിക്കുകയായിരുന്നു. ജനുവരി 15 ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ശ്രീലങ്കന്‍ ധനമന്ത്രി ബേസില്‍ രാജപക്സെയും തമ്മിലുള്ള വെര്‍ച്വല്‍ മീറ്റിംഗിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
ശ്രീലങ്കയെ സഹായിക്കുന്നതിനായി ഇന്‍ഡ്യ 400 മില്യന്‍ ഡോളറിന്റെ സാര്‍ക് കറന്‍സി സ്വാപ് സൗകര്യം വിപുലീകരിക്കുകയും 515.2 മില്യന്‍ ഡോളര്‍ ഏഷ്യന്‍ ക്ലിയറിംഗ് യൂനിയന്‍ രണ്ട് മാസത്തേക്ക് നല്‍കാനും മാറ്റിവച്ചു.
ദശാബ്ദങ്ങളിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ ദ്വീപ് രാഷ്ട്രത്തെ സഹായിക്കുന്നതിന് മാര്ച് 17-ന് ഇന്‍ഡ്യ ശ്രീലങ്കയ്ക്ക് ഒരു ബില്യന്‍ ഡോളര്‍ ഹ്രസ്വകാല ഇളവുകള്‍ നല്‍കിയിരുന്നു. ഇന്‍ഡ്യയില്‍ നിന്ന് ഭക്ഷണം, മരുന്നുകള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ ഇറക്കുമതി ചെയ്യാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ ക്രെഡിറ്റ് ലൈന്‍ ഉപയോഗിക്കും.
കഴിഞ്ഞ ഡിസംബറിന് ശേഷം രാജപക്സെയുടെ രണ്ടാം ഇന്‍ഡ്യാ സന്ദര്‍ശന വേളയിലാണ് ഈ ക്രെഡിറ്റ് ലൈന്‍ കരാര്‍ ഒപ്പിട്ടത്. രാജപക്സെയുമായുള്ള കൂടിക്കാഴ്ചയില്‍, ശ്രീലങ്കയിലെ ജനങ്ങള്‍ക്കൊപ്പം ഇന്‍ഡ്യ ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
Keywords: India to send 40,000 tonnes of diesel to crisis-hit Sri Lanka, New Delhi, News, Trending, Export, Srilanka, Economic Crisis, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.