പണം കൊടുത്താല്‍ കലാപമുണ്ടാക്കാനുള്ള രാഷ്ട്രീയ നേതാക്കളെ വാടകയ്‌ക്കെടുക്കാം; യുപി രാഷ്ടീയത്തിലെ നടുക്കുന്ന പിന്നാമ്പുറങ്ങള്‍
Jun 29, 2016, 18:18 IST
ലഖ്‌നൗ: (www.kvartha.com 29.06.2016) യുപിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്തെ വര്‍ഗീയമായി ഭിന്നിപ്പിച്ച് വോട്ടുകള്‍ നേടാനുള്ള ശ്രമത്തിലാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍. മുസ്ലീം പ്രീണനവുമായി സമാജ് വാദി പാര്‍ട്ടിയും ദളിത് പ്രീണനവുമായി ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും ഹിന്ദു പ്രീണനവുമായി ബിജെപിയും അരങ്ങത്തെത്തുമ്പോള്‍ ഏത് നിമിഷവും സംസ്ഥാനം കലാപപൂരിതമാകുമെന്ന ആശങ്കയിലാണ് ജനങ്ങളും അധികാരികളും.
മതവും രാഷ്ട്രീയവും ഇഴചേര്‍ന്ന യുപിയെ പോലെ മറ്റൊരു സംസ്ഥാനവും ഇന്ത്യയിലില്ല. പണം ലഭിച്ചാല്‍ സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ തയ്യാറായി നില്‍ക്കുന്ന നേതാക്കളെ പ്രമുഖ ദേശീയമാധ്യമമായ ഇന്ത്യ ടുഡേ തുറന്നുകാണിച്ചു.
വ്യക്തിനേട്ടങ്ങള്‍ക്കോ പണത്തിനോ വേണ്ടി കലാപമുണ്ടാക്കാന്‍ ഇവര്‍ സദാ സജ്ജരാണ്. ചലച്ചിത്ര നിര്‍മ്മാതാവെന്ന നിലയിലാണ് ഇന്ത്യ ടുഡേയുടെ റിപോര്‍ട്ടര്‍ നോയിഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പരമീന്ദര്‍ ആര്യ എന്ന ഹിന്ദു സ്വാഭിമാന്‍ സങ്കേതന്റെ നേതാവിനെ സമീപിച്ചത്. ശ്രീരാമന്‍ ഇന്ത്യയിലാണ് ജനിച്ചതെന്ന വാദത്തെ ഖണ്ഡിക്കുന്ന സാങ്കല്പീക ഡോക്യുമെന്ററിയുടെ പ്രക്ഷേപണം തടയണമെന്നായിരുന്നു റിപോര്‍ട്ടര്‍ പരമീന്ദറിനോട് ആവശ്യപ്പെട്ടത്.
രണ്ടാമതൊന്നാലോചിക്കാതെ പരമീന്ദര്‍ ഇതിനോട് യോജിച്ചു. ആരുടെ വസ്ത്രങ്ങളാണ് കീറിയെറിയേണ്ടത്? ചിലപ്പോള്‍ എന്റെ കുട്ടികള്‍ അക്രമാസക്തരാകും. ജനങ്ങള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് പരമീന്ദര്‍ റിപോര്‍ട്ടറോട് പറഞ്ഞത് അദ്ദേഹം ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.
മുസാഫര്‍ നഗറില്‍ നിന്നുള്ള ബിജെപി എം.എല്‍.എ കപില്‍ ദേവ് അഗര്‍വാളിനെയാണ് റിപോര്‍ട്ടര്‍ രണ്ടാമതായി സമീപിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ വര്‍ഗീയ കലാപത്തില്‍ 62 പേരാണിവിടെ കൊല്ലപ്പെട്ടത്.
ശ്രീരാമന്റെ ഡോക്യുമെന്ററിയുടെ സം പ്രേഷണം തടയണമെന്നാവശ്യപ്പെട്ടപ്പോള്‍ എന്ത് ലഭിക്കുമെന്നായിരുന്നു ഇയാളുടെ ചോദ്യം. നല്ല തുക തരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.
ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയുടെ നേതാവ് ഹഫീസ് മുഹമ്മദ് ഇര്‍ഫാനായിരുന്നു മൂന്നാമന്‍. ഇയാള്‍ ഹരിദ്വാറിലെ സമാജ് വാദി പാര്‍ട്ടി പ്രസിഡന്റാണ്.
ശ്രീരാമന്റെ ഡോക്യുമെന്ററി തടസപ്പെടുത്താന്‍ ഇയാള്‍ ആവശ്യപ്പെട്ടത് 5 ലക്ഷം രൂപയാണ്. ഈ ചിത്രത്തെ മുസ്ലീം വിരുദ്ധമാണെന്ന് പ്രഖ്യാപിക്കാനും ഇയാള്‍ മടിച്ചില്ല.
SUMMARY: As Uttar Pradesh, India's most populated state, gets set for crucial Assembly election early next year, the stoking of communal fires that threatens to polarise lakhs of citizens across the state has begun.
Keywords: Uttar Pradesh, India, Populated state, Crucial, Assembly election, Next year, Stoking, Communal fires, Threatens, Polarise, Lakhs, Citizens

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.