Economy | 2026-ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് മുൻ നീതി ആയോഗ് വൈസ് ചെയർമാൻ
Dec 16, 2023, 20:22 IST
ന്യൂഡെൽഹി: (KVARTHA) 2026-ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും ആ വർഷം രാജ്യത്തിന്റെ ജിഡിപി 5,000 ബില്യൺ യുഎസ് ഡോളർ കടക്കുമെന്നും നീതി ആയോഗ് മുൻ വൈസ് ചെയർമാൻ അരവിന്ദ് പനഗാരിയ പറഞ്ഞു. ജർമ്മനിയുടെയോ ജപ്പാന്റെയോ ജിഡിപി വരുന്ന മൂന്ന് വർഷത്തിനുള്ളിൽ 5,000 ബില്യൺ ഡോളർ കടക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ഈ നിരക്കിൽ, നിലവിലെ ഡോളറിലെ ഇന്ത്യയുടെ ജിഡിപി 2026-ൽ അഞ്ച് ട്രില്യൺ ഡോളറും 2027-ൽ 5.5 ട്രില്യൺ യുഎസ് ഡോളറും എത്തും. ഇതിനർത്ഥം ഇന്ത്യ ലോകത്തെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നതിന് നല്ല പ്രതീക്ഷകൾ ഉണ്ടെന്നാണ്', അരവിന്ദ് പനഗാരിയ കൂട്ടിച്ചേർത്തു.
2022-23ലെ ജിഡിപി 3.4 ട്രില്യൺ ഡോളറാണ്. 2008 ലെ സാമ്പത്തിക പ്രതിസന്ധിയും സമീപകാല കോവിഡ് -19 ആഘാതവും ഉണ്ടായിരുന്നിട്ടും, കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ജിഡിപി പ്രതിവർഷം 10.22% വർധിച്ചതായും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയിൽ, ജിഡിപി ശരാശരി 10.22 ശതമാനം നിരക്കിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ നിരക്കിൽ ഇന്ത്യയുടെ ജിഡിപി 2026ൽ 5000 ബില്യൺ ഡോളറും 2027ൽ 5500 യുഎസ് ഡോളറും എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാലു ശതമാനം വളർച്ചാ നിരക്കോടെ ജർമ്മനിയുടെ ജിഡിപി 2023-ൽ 4,400 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 2026-ൽ 4,900 ബില്യണിലേക്കും 2027-ൽ 5,100 ബില്യണിലേക്കും ഉയരും. 2026 അവസാനത്തോടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള വലിയ സാധ്യതകളുണ്ടെന്ന് അദ്ദേഹം വിലയിരുത്തി. ഇന്ത്യയുടെ സാമ്പത്തിക യൂണിറ്റുകൾ വലുതാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും പനഗരിയ പറഞ്ഞു.
Keywords: News, News-Malayalam-News, National, National-News, Economy, Finance, GDP, ‘India will be world’s 3rd largest economy by 2026': Ex-NITI Aayog vice chairman Arvind Panagariya
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.