അതിര്‍ത്തിയിലെ ആദ്യ വെടി ഇന്ത്യയുടേതാകില്ല: രാജ്‌നാഥ് സിംഗ്

 


ന്യൂഡല്‍ഹി: (www.kvartha.com 11.09.2015) അതിര്‍ത്തിയിലെ ആദ്യ വെടി ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. അതിര്‍ത്തി സംഭാഷണങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ പാക് പ്രതിനിധി സംഘത്തോട് സംസാരിക്കുകയായിരുന്നു രാജ്‌നാഥ്.

എല്ലാ അയല്‍ രാജ്യങ്ങളുമായും സൗഹൃദമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പാക്കിസ്ഥാനെതിരെ ആദ്യ വെടി ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകില്ല രാജ്‌നാഥ് പറഞ്ഞു. ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉമര്‍ ഫാറൂഖ് ബുര്‍ഖിയാണ് പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെ പ്രതിനിധി സംഘത്തെ നയിച്ചത്.

താന്‍ സൈന്യത്തിലെ വെറുമൊരു ഡിജി മാത്രമാണെന്നും അതിനാല്‍ ആഭ്യന്തര മന്ത്രിക്ക് ഏതെങ്കിലും തരത്തിലുള്ള ഉറപ്പ് നല്‍കാനാകില്ലെന്നും ബുര്‍ഖി പറഞ്ഞു. അതേസമയം രാജ്‌നാഥ് സിംഗിന്റെ സന്ദേശം പാക് നേതൃത്വത്തിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലേയ്ക്ക് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും നുഴഞ്ഞുകയറ്റമുണ്ടാകില്ലെന്ന് ഉറപ്പ് നല്‍കണമെന്നും രാജ്‌നാഥ് ആവശ്യപ്പെട്ടു.
അതിര്‍ത്തിയിലെ ആദ്യ വെടി ഇന്ത്യയുടേതാകില്ല: രാജ്‌നാഥ് സിംഗ്

SUMMARY: India will not fire the first bullet towards Pakistan as it wants cordial relations with all its neighbours, Home Minister Rajnath Singh today told a visiting delegation from the country which is here for border talks.

Keywords: Pakistan, HM, Rajnath Singh, Pak Rangers,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia