രാജ്യത്ത് കോവിഡ് മരണം 5 ലക്ഷം കടന്നു; 3-ാം തരംഗത്തില്‍ മരിച്ചവരില്‍ 90 ശമാനവും വാക്‌സീനെടുക്കാത്തവരെന്ന് കണക്ക്
Feb 4, 2022, 12:45 IST
ന്യൂഡെല്‍ഹി: (www.kvartha.com 04.02.2022) ലോകരാജ്യങ്ങളില്‍ കോവിഡ് മരണ സംഖ്യയില്‍ ഇന്‍ഡ്യ മൂന്നാം സ്ഥാനത്ത്. അമേരികയും ബ്രസീലുമാണ് ഇന്‍ഡ്യയ്ക്ക് മുകളിലുള്ള രാജ്യങ്ങള്‍. കോവിഡിന്റെ മൂന്നാം തരംഗത്തിലെത്തി നില്‍ക്കുമ്പോള്‍ ഇന്‍ഡ്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മൂന്നാം തരംഗത്തില്‍ രാജ്യത്ത് മരിച്ചവരില്‍ 90 ശതമാനം പേരും രണ്ട് ഡോസ് വാക്‌സീനും സ്വീകരിക്കാത്തവരാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ വാക്‌സീന്‍ മരണ സംഖ്യയില്‍ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. 2020 ജൂലൈയിലാണ് കോവിഡ് മരണം രാജ്യത്ത് നാല് ലക്ഷം കടന്നത്. അതിന് ശേഷം 217 ദിവസമെടുത്താണ് മരണസംഖ്യ അഞ്ച് ലക്ഷത്തിലേക്കെത്തിയതെന്നത് ആശ്വാസകരമാണ്.
ലോകരാജ്യങ്ങളില്‍ അമേരികയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിച്ചത്. 9.1 ലക്ഷം പേരാണ് കോവിഡിന് കീഴടങ്ങിയത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 6.3 ലക്ഷം പേര്‍ കോവിഡ് രോഗ ബാധിതരായി മരിച്ചു. മൂന്നാം തരംഗത്തില്‍ പ്രതിദിന രോഗികളുടെ എണ്ണവും ഉയര്‍ന്ന് തന്നെയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.