കുനൂര്‍ ദുരന്തത്തിന്റെ ഞെട്ടല്‍ ബാക്കി നില്‍ക്കേ വീണ്ടും അപകടം; രാജസ്ഥാനില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

 



ജയ്പുര്‍: (www.kvartha.com 25.12.2021) രാജസ്ഥാനിലെ ജെയ്‌സാല്‍മീറില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. വിങ് കമാന്‍ഡെര്‍ ഹര്‍ഷിത് സിന്‍ഹയാണ് മരിച്ചത്. 'മിഗ് -21' എന്ന യുദ്ധവിമാനമാണ് തകര്‍ന്നത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. 

സാം പൊലീസ് സ്റ്റേഷന്റെ കീഴിലുള്ള ഡെസേര്‍ട് നാഷനല്‍ പാര്‍ക് ഏരിയയിലാണ് വിമാനം തകര്‍ന്നതെന്ന് ജെയ്സാല്‍മീര്‍ എസ്പി അജയ് സിംഗ് മാധ്യമങ്ങളെ അറിയിച്ചു. സൈനിക പരിശീലനത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. 

കുനൂര്‍ ദുരന്തത്തിന്റെ ഞെട്ടല്‍ ബാക്കി നില്‍ക്കേ വീണ്ടും അപകടം; രാജസ്ഥാനില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു


'ഇന്ന് വൈകുന്നേരം, 8:30 ഓടെ, IAF ന്റെ മിഗ് -21 വിമാനം പടിഞ്ഞാറന്‍ സെക്ടറില്‍ പരിശീലന പരിപാടിക്കിടെ പറക്കുന്നതിനിടെ അപകടത്തില്‍പെട്ടു. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുന്നു. അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.'- അപകട വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് വ്യോമസേനയുടെ ഔദ്യോഗിക ഹാന്‍ഡില്‍ ട്വീറ്റ് ചെയ്തു.

കുനൂര്‍ അപകടത്തിന്റെ ഞെട്ടല്‍ ബാക്കി നില്‍ക്കേയാണ് വീണ്ടും വ്യോമസേനാ വിമാനം അപകടത്തില്‍പെട്ടുത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യോമസേന അറിയിച്ചു.

Keywords:  News, National, India, Jaipur, Rajasthan, Accident, Helicopter, Helicopter Collision, Pilot, Death, Indian Air Force's MiG-21 Fighter Jet Crashes In Rajasthan, Pilot Dies
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia