Wedding invite | തങ്ങളുടെ വിവാഹത്തിന് ഇന്‍ഡ്യന്‍ ആര്‍മിക്ക് ക്ഷണക്കത്തയച്ച് തിരുവനന്തപുരം സ്വദേശികളായ രാഹുലും കാര്‍ത്തികയും

 


ന്യൂഡെല്‍ഹി: (www.kvartha.com) തങ്ങളുടെ വിവാഹത്തിന് ഇന്‍ഡ്യന്‍ ആര്‍മിക്ക് ക്ഷണക്കത്തയച്ച് തിരുവനന്തപുരം സ്വദേശികളായ രാഹുലും കാര്‍ത്തികയും. കല്യാണക്കുറിക്കൊപ്പം ഇവര്‍ ഒരു കത്തും കൂടി ആര്‍മിക്ക് അയച്ചിരുന്നു. പട്ടാളക്കാരുടെ ത്യാഗത്തിന് കുറിപ്പിലൂടെ അവര്‍ നന്ദി പറഞ്ഞു.

Wedding invite | തങ്ങളുടെ വിവാഹത്തിന് ഇന്‍ഡ്യന്‍ ആര്‍മിക്ക് ക്ഷണക്കത്തയച്ച് തിരുവനന്തപുരം സ്വദേശികളായ രാഹുലും കാര്‍ത്തികയും

കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:

'പ്രിയ യോദ്ധാക്കളെ, നവംബര്‍ 10ന് ഞങ്ങള്‍ വിവാഹിതരാവുകയാണ്. നിങ്ങളുടെ സ്‌നേഹത്തിനും, നിശ്ചയദാര്‍ഢ്യത്തിനും, ദേശസ്‌നേഹത്തിനും ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഞങ്ങളെ സുരക്ഷിതരാക്കിയതിന് കടപ്പെട്ടിരിക്കുന്നു. നിങ്ങള്‍ കാരണമാണ് ഞങ്ങള്‍ സമാധാനത്തോടെ ഉറങ്ങുന്നത്. ഞങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായ ദിനങ്ങള്‍ തന്നതിന് നന്ദി. നിങ്ങള്‍ കാരണമാണ് ഞങ്ങള്‍ വിവാഹിതരാകുന്നത്. വിവാഹത്തിന് നിങ്ങളെ ക്ഷണിക്കുന്നതില്‍ സന്തോഷം ഉണ്ട്.

കത്തും കുറിപ്പും ലഭിച്ചതോടെ ഇന്‍ഡ്യന്‍ ആര്‍മി കല്യാണക്കുറിയും ഒപ്പമുണ്ടായിരുന്ന കത്തും തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെക്കുകയായിരുന്നു. ഒപ്പം വിവാഹത്തിന് ക്ഷണിച്ചതിന് സേന ഇരുവര്‍ക്കും നന്ദിയും അറിയിച്ചു.

'വിവാഹത്തിന് ക്ഷണിച്ചതിന് രാഹുലിനും കാര്‍ത്തികക്കും നന്ദി. സന്തോഷകരമായ വിവാഹജീവിതം ആശംസിക്കുന്നു' എന്ന് ഇന്‍ഡ്യന്‍ ആര്‍മി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലുമായി പോസ്റ്റ് ഇപ്പോള്‍ വൈറലാണ്.

Keywords: Indian Army gets a wedding invite from Kerala couple. Their reply wins hearts, New Delhi, News, Marriage, Army, Social Media, National, Malayalees.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia