രാജീവ് ഗാന്ധി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൈന്യം ശ്രമിച്ചിരുന്നു; വിവാദ വെളിപ്പെടുത്തലുമായി മുന്‍ ആര്‍മി കമാന്‍ഡര്‍

 


ന്യൂഡല്‍ഹി:(www.kvartha.com 04.10.2015) 1987ല്‍ രാജീവ് ഗാന്ധി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൈന്യം ശ്രമിച്ചിരുന്നുവെന്ന വിവാദ വെളിപ്പെടുത്തലുമായി മുന്‍ ആര്‍മി കമാന്‍ഡറായ ലെഫ്റ്റനന്റ് ജനറല്‍ പി.എച്ച് ഹാരൂണ്‍ രംഗത്ത്. വെസ്‌റ്റേണ്‍ കമാന്‍ഡില്‍ നിന്നുള്ള ഒരു ബറ്റാലിയന്‍ അടക്കം മൂന്നു പാരാ കമാന്‍ഡോ ബറ്റാലിയനുകളാണ് തലസ്ഥാനത്ത് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചത്. The Untold Truth എന്ന പേരിലുള്ള പുസ്തകത്തിലാണ് ഹൂണ്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. 'ഗ്യാനി സെയില്‍ സിംഗ് വേഴ്‌സസ് രാജീവ്' എന്ന അധ്യായത്തിലാണ് വിവാദ വെളിപ്പെടുത്തല്‍.

വിവരം അറിഞ്ഞയുടന്‍ രാജീവിനോടും അദ്ദേഹത്തിന്റെ സെക്രട്ടറിയോടും ഇക്കാര്യം പറഞ്ഞിരുന്നു.
രാജീവുമായി നല്ല ബന്ധമില്ലാതിരുന്ന ചിലരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു നീക്കം. സൈനിക മേധാവി ആയിരുന്ന ജനറല്‍ കൃഷ്ണസ്വാമി സുന്ദര്‍ജിയുടെ നേതൃത്വത്തിലായിരുന്നു അട്ടിമറി നീക്കം. നീക്കത്തോട് താന്‍ യോജിച്ചിരുന്നില്ല. തന്റെ കീഴിലുള്ള വെസ്‌റ്റേണ്‍ കമാന്‍ഡിനോട് അട്ടിമറി നീക്കത്തില്‍ പങ്കെടുക്കേണ്ടന്ന് നിര്‍ദേശം നല്‍കുകയായിരുന്നുവെന്നും രാജീവ് ഗാന്ധി മന്ത്രിസഭയില്‍ അംഗമായിരുന്ന വിസി ശുക്ലയ്ക്ക് ഇതെക്കുറിച്ച് അറിവുണ്ടായിരുന്നെന്നും ഹൂണ്‍ വെളിപ്പെടുത്തി.

എന്നാല്‍ ഹൂണിന്റെ വാദങ്ങള്‍ തെറ്റാണെന്നും സൈനിക അട്ടിമറി ശ്രമം നടത്താന്‍ ഇന്ത്യയില്‍ സാധിക്കില്ലെന്നും അന്നത്തെ വ്യോമസേന മാര്‍ഷലായിരുന്ന രണ്‍ധീര്‍ സിംഗ് പ്രതികരിച്ചു.
   
രാജീവ് ഗാന്ധി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൈന്യം ശ്രമിച്ചിരുന്നു; വിവാദ വെളിപ്പെടുത്തലുമായി മുന്‍ ആര്‍മി കമാന്‍ഡര്‍


SUMMARY: In a major revelation, a former army commander claims that a military coup was planned to bring down Rajiv Gandhi’s government in 1987.
According to reports, an army coup was planning to execute an operation led by former Army chief General Krishnaswami Sundarji and then vice chief, Lt. General S F Rodrigues. The revelations were made in Lt General PN Hoon’s book, ‘The Untold Truth’.

It also claims that the coup was planned with few senior politicians support. The book narrates that after Hoon received the message about the coup, he immediately alerted Rajiv Gandhi and his secretary Gopi Arora.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia