'നിയന്ത്രണരേഖയില്‍ സമാധാനം'; പുതുവത്സരദിനത്തില്‍ പാകിസ്താന്‍ സേനയ്ക്ക് മധുരം നല്‍കി ഇന്‍ഡ്യന്‍ ആര്‍മി

 



ന്യൂഡെല്‍ഹി: (www.kvartha.com 02.01.2022) പുതുവത്സരദിനത്തില്‍ പാകിസ്താന്‍ സേനയ്ക്ക് മധുരം നല്‍കി ഇന്‍ഡ്യന്‍ ആര്‍മി. നിയന്ത്രണരേഖയില്‍ സമാധാനം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നടപടി. തിത്വല്‍ ക്രോസിംഗ് പോയിന്റിലെ ചിലെഹാനയില്‍വച്ചാണ് രാജ്യങ്ങള്‍ പരസ്പരം സൗഹൃദം പുതുക്കി മധുരം പങ്കുവച്ചത്.

നിയന്ത്രണ രേഖയിലെ ഗ്രാമങ്ങളില്‍ സമാധാനം നിലനിര്‍ത്താനുള്ള ഇന്‍ഡ്യന്‍ സൈന്യത്തിന്റെ ശ്രമങ്ങളെ ജനങ്ങള്‍ അഭിനന്ദിച്ചു. അത്തരം നിരവധി ശ്രമങ്ങളില്‍ ഒന്നാണ് ഈ മധുര വിതരണം.

'നിയന്ത്രണരേഖയില്‍ സമാധാനം'; പുതുവത്സരദിനത്തില്‍ പാകിസ്താന്‍ സേനയ്ക്ക് മധുരം നല്‍കി ഇന്‍ഡ്യന്‍ ആര്‍മി


വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ഇന്‍ഡ്യ തുടര്‍ച്ചയായി ശ്രമിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വെടിനിര്‍ത്തല്‍ കരാറിന് ശേഷം നിയന്ത്രണരേഖയില്‍ ദീര്‍ഘകാലം സമാധാനം നിലനിന്നിരുന്നു. 

Keywords:  News, National, India, New Delhi, Army, Soldiers, Border, Indian Army’s ‘sweet’ gesture of friendship for Pakistan on New Year
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia