മുന്‍ ഇന്‍ഡ്യന്‍ ക്രികെറ്റ് താരം യുവരാജ് സിങ് അച്ഛനായി; കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവച്ച് താരം
Jan 26, 2022, 17:41 IST
ന്യൂഡെല്‍ഹി: (www.kvartha.com 26.01.2022) മുന്‍ ഇന്‍ഡ്യന്‍ ക്രികെറ്റ് താരം യുവരാജ് സിങ് അച്ഛനായി. യുവരാജ് സിങ് - ഹേസല്‍ കീച് ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്ന സന്തോഷം താരം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. യുവരാജിന്റെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
'ഞങ്ങളുടെ എല്ലാ ആരാധകരോടും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും, ഇന്ന് ദൈവം ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞിനെ നല്കി അനുഗ്രഹിച്ചതിന്റെ സന്തോഷം പങ്കുവെക്കുന്നു. ഈ അനുഗ്രഹത്തിന് ദൈവത്തോട് നന്ദി പറയുന്നു. ഞങ്ങളുടെ കുഞ്ഞിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്യുമ്പോള്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ആഗ്രഹിക്കുന്നു. സ്നേഹത്തോടെ ഹസലും യുവരാജും.'-താരം കുറിച്ചു.
2016 നവംബര്‍ 30നാണ് ഇരുവരും വിവാഹിതരായത്. 2019ലാണ് 40 കാരനായ യുവരാജ് എല്ലാ ക്രികെറ്റ് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.