മുംബൈ: (www.kvartha.com 16/02/2015) സ്വര്‍ണക്കണ്ണ് യാഥാര്‍ത്ഥ്യമാകുന്നു. 22 കാരറ്റ് സ്വര്‍ണം കൊണ്ട് കോണ്ടാക്റ്റ് ലെന്‍സ് നിര്‍മിച്ച് മുംബൈ ശേഖര്‍ റിസര്‍ച്ച് ഇന്ത്യയിലെ ചന്ദ്രശേഖര്‍ ചവാനാണ് സ്വര്ണകണ്ണ് യാഥാര്‍ത്ഥ്യമാക്കിയത്.
നേത്ര ചികിത്സയും ആഭരണ ഡിസൈനും സമന്വയിപ്പിച്ചാണ് സ്വര്ണക്കണ്ണുകള് നിര്‍മിച്ചിരിക്കുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ അമ്പരപ്പിക്കുന്ന ഇത്തരം കണ്ണുകള്‍ വൈകാതെ ഫാഷന്‍ ട്രെന്റ് ആകുമെന്നാണ് ഡോ. ചന്ദ്രശേഖര്‍ പറയുന്നത്. ബോളിവുഡ് സെലബ്രിറ്റികള്‍ പുതിയ ലെന്സിനു വേണ്ടി വളരെയധികം താല്‍പ്പര്യം പ്രകടിപ്പിച്ചതായും ഡോക്ടര്‍ പറഞ്ഞു.
24 കാരറ്റ് സ്വര്‍ണത്തിന്റെ നാനോ പാര്‍ട്ടിക്കിളുകള്‍ പ്രത്യേക തരം പേസ്റ്റിന്റെ രൂപത്തില്‍ സാധാരണ കോണ്ടാക്ട് ലെന്‍സില്‍ ചേര്‍ക്കുകയായിരുന്നു. ഇത്തരം ലെന്‍സുകള്‍ സാധാരണക്കാര്‍ക്ക് വാങ്ങാന്‍ കഴിയുന്നതല്ല. 9.3 ലക്ഷം രൂപയാണ് ഇതിന്റെ വില. എന്നാല്‍, ഫാഷനുവേണ്ടി എത്ര തുക ചെലവഴിച്ചും ഇന്ത്യന്‍ അപ്പര്‍ ക്ലാസില്‍ പെട്ടവര്‍ ഇതു വാങ്ങുമെന്നാണ് ഡോ. ചന്ദ്രശേഖര്‍ പറയുന്നത്.
അമേരിക്കയിലുള്ള ARC കോണ്ടാക്ട് ലെന്‍സസ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് കോണ്ടാക്ട്
ലെന്‍സ് നിര്‍മിച്ചത്. ആരോഗ്യ സുരക്ഷാ ഭീഷണികളൊന്നുമില്ലാതെയാണ് ലെന്‍സ് നിര്‍മിച്ചിരിക്കുന്നതെന്നാണ് ചന്ദ്രശേഖറിന്റെ വാദം. അതേസമയം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇതു വഴിവെക്കുമെന്ന് ചില വിദേശ വിദഗ്ധരെ ഉദ്ധരിച്ച് ബ്രിട്ടീഷ് പത്രം ഡെയിലി മെയില്‍ റിപോര്‍ട്ട് ചെയ്യുന്നു.

Keywords: Indian doctor creates contact lenses with 24-carat gold, Mumbai, Treatment, America, Foreign, Media, Britain, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.