യക്ഷികളെ പോലെ തിളങ്ങുന്ന കണ്ണുകള്‍ വേണോ? ഒന്‍പത് ലക്ഷം രൂപ മുടക്കിയാല്‍ കണ്ണുകള്‍ തിളങ്ങും; ഇതുപോലെ!

 


മുംബൈ: (www.kvartha.com 20/02/2015) വൈരം പോലെ തിളങ്ങുന്ന കണ്ണുകള്‍ എന്ന് പല സാഹിത്യകാരന്മാരും വര്‍ണിക്കാറുണ്ട്. ഇത്തരമൊരു ഉദ്യമത്തില്‍ വിജയിച്ചിരിക്കുകയാണ് മുംബൈയിലെ ഡോക്ടര്‍ ചന്ദ്രശേഖര്‍ ചവാന്‍. ശേഖര്‍ ഐ റിസേര്‍ച്ച് ഇന്ത്യയിലെ ഡോക്ടറാണിദ്ദേഹം.

24 കാരറ്റ് സ്വര്‍ണവും രത്‌നകല്ലുകളും കൊണ്ട് കോണ്‍ ടാക്റ്റ് ലെന്‍സുണ്ടാക്കിയാണിദ്ദേഹം കണ്ണുകളെ തിളക്കമുള്ളതാക്കുന്നത്. 9,33,790 രൂപയാണിതിന്റെ വില.

5 ഗ്രാമാണ് ലെന്‍സുകളുടെ ഭാരം. ഈ ലെന്‍സുകള്‍ക്ക് ഇന്ത്യയ്ക്ക് പുറത്തും വിപണന സാധ്യത തേടുകയാണ് ഡോക്ടര്‍ ചന്ദ്രശേഖര്‍. എന്നാല്‍ ലെന്‍സിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യക്ഷികളെ പോലെ തിളങ്ങുന്ന കണ്ണുകള്‍ വേണോ? ഒന്‍പത് ലക്ഷം രൂപ മുടക്കിയാല്‍ കണ്ണുകള്‍ തിളങ്ങും; ഇതുപോലെ!അതേസമയം രത്‌നങ്ങള്‍ കൊണ്ടുണ്ടാക്കിയ ലെന്‍സ് കണ്ണിനെ ദോഷകരമായി ബാധിക്കുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.

SUMMARY: Now you can get contact lenses in gold and diamonds, too. A doctor in Mumbai, India, offers his clients glittering eyes, fusing gold with regular contact lens, reported ‘DailyMail’.

Keywords: Chandrashekhar Chawan, Contact Lense, Gold, Diamonds,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia