Warning | നിങ്ങളുടെ കയ്യിലുള്ളത് സാംസങ് മൊബൈല്‍ ഫോണുകളാണൊ? സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും! ഉയര്‍ന്ന അപകട സാധ്യതാ മുന്നറിയിപ്പുമായി കേന്ദ്ര സര്‍കാര്‍
Dec 15, 2023, 17:00 IST
ന്യൂഡെല്‍ഹി: (KVARTHA) സാംസങ് മൊബൈല്‍ ഫോണുകളുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന അപകട സാധ്യതാ മുന്നറിയിപ്പുമായി കേന്ദ്ര സര്‍കാര്‍. സിഐവിഎന്‍-2023-0360 വള്‍നറബിലിറ്റി നോടില്‍ ആന്‍ഡ്രോയിഡ് 11 മുതല്‍ 14 വരെ വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് ഫോണുകളുമായി ബന്ധപ്പെട്ട ഗുരുതര സുരക്ഷാ പ്രശ്നങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്.
സുരക്ഷാ ഭീഷണിയുടെ ആഴം കണക്കിലെടുത്താണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സാംസങിന്റെ പ്രീമിയം ഫോണുകളായ ഗാലക്സി എസ്23 സീരിസ്, ഗാലക്സി ഫ്ളിപ് 5, ഗാലക്സി ഫോള്‍ഡ് 5 ഉള്‍പെടെയുള്ള ഫോണുകളെല്ലാം ഇത്തരത്തില്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതാണ്.
കംപ്യൂടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ആണ് സാംസങ് ഫോണുകളില്‍ നിരവധി സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗ്യാലക്‌സി എസ്23 അള്‍ട്ര എന്ന ഫ്‌ലാഗ്ഷിപ് ഫോണ്‍ ഉപയോഗിക്കുന്നവരെയടക്കം ബാധിക്കുന്ന സുരക്ഷാ ഭീഷണികള്‍ സാംസങ് യൂസര്‍മാര്‍ നേരിടുന്നുണ്ടെന്നാണ് മുന്നറിയിപ്പ്.
നിയന്ത്രണങ്ങള്‍ മറികടന്ന് വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കാനും മറ്റും ഹാകര്‍മാരെ സഹായിക്കുന്ന സുരക്ഷാ പ്രശ്നങ്ങളെപ്പറ്റിയാണ് സര്‍കാര്‍ സൂചന നല്‍കിയിരിക്കുന്നത്. സാംസങ് ഫോണുകളിലെ സുരക്ഷാ സംവിധാനമായ നോക്സ് (knox) ഫീചറിലേക്കുള്ള നിയമവിരുദ്ധ ആക്സസ്, ഫേഷ്യല്‍ റെകഗ്‌നിഷന്‍ സോഫ്റ്റ് വെയറിലെ പ്രശ്നങ്ങള്‍, എആര്‍ ഇമോജി ആപിലെ പ്രശ്നങ്ങള്‍ എന്നിവയാണ് ഈ ഫോണുകള്‍ ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും സര്‍കാര്‍ അറിയിച്ചു.
ആന്‍ഡ്രോയ്ഡ് 11 മുതല്‍ ഏറ്റവും പുതിയ 14 വരെയുള്ള വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലെല്ലാം ഈ പ്രശ്നങ്ങളുണ്ട്. അതിനാല്‍ ഉടന്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്ത് മുന്‍കരുതലെടുക്കണമെന്നുമാണ് കംപ്യൂടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം നല്‍കുന്ന മുന്നറിയിപ്പ്.
Keywords: News, National, National-News, Gadgets-News, Technology-News, Indian Govt, Issues, High Risk, Warning, Samsung, Galaxy S23, Other Users, Urgent Update, Computer Emergency Response Team of India (CERT-In), Android Versions, Mobile Phone, Indian govt issues high risk warning against Samsung Galaxy S23 and other users, asks for urgent update.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.