Victory |  പാരീസില്‍ നിന്നും വെങ്കല മെഡലുമായി മടക്കം; ഇന്‍ഡ്യന്‍ ഹോക്കി ടീം താരങ്ങള്‍ക്ക് ഡെല്‍ഹി വിമാനത്താവളത്തില്‍ നല്‍കിയത് വന്‍ സ്വീകരണം

 
 Indian hockey team, Olympics, bronze medal, PR Sreejesh, Delhi, hockey, sports, India, Olympics 2024, hockey heroes
 Indian hockey team, Olympics, bronze medal, PR Sreejesh, Delhi, hockey, sports, India, Olympics 2024, hockey heroes

Photo Credit: Facebook / Hockey India

സ്‌പെയിനെ 2-1ന് തോല്‍പിച്ചാണ് വിജയ കിരീടം ചൂടിയത്. 

ന്യൂഡെല്‍ഹി: (KVARTHA) ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഹോക്കി ടീം താരങ്ങള്‍ ഡെല്‍ഹിയിലെത്തി. പാരിസില്‍ നിന്ന് രാവിലെയാണ് മലയാളി താരം പിആര്‍ ശ്രീജേഷ് ഉള്‍പെടെയുള്ള സംഘം ഡെല്‍ഹിയില്‍ വിമാനമിറങ്ങിയത്. ഡെല്‍ഹി വിമാനത്താവളത്തില്‍ വന്‍ സ്വീകരണമാണ് താരങ്ങള്‍ക്ക് ലഭിച്ചത്. ബുധനാഴ്ച ഹോക്കി ഫെഡറേഷന്റെ ഔദ്യോഗിക സ്വീകരണമുണ്ട്.

താരങ്ങളുടെ കുടുംബങ്ങളും ഹോക്കി ടീമിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ഹോക്കിയിലെ വിജയം രാജ്യം ആഘോഷിക്കുകയാണെന്ന് ഇന്‍ഡ്യന്‍ താരം സുമിത് വാല്‍മികി മാധ്യമങ്ങളോട് പറഞ്ഞു. 'ഇന്ത്യയുടെ സ്‌നേഹം ഇപ്പോള്‍ ഞങ്ങള്‍ അറിയുന്നുണ്ട്. ഞങ്ങള്‍ക്ക് ഇനിയും നന്നായി കളിക്കാന്‍ സാധിക്കും. ഒളിംപിക്‌സില്‍ തകര്‍പ്പന്‍ പ്രകടനമാണു പിആര്‍ ശ്രീജേഷ് നടത്തിയത്. അദ്ദേഹം കാരണമാണു ഞങ്ങള്‍ വെങ്കലം നേടിയത്' എന്നും സുമിത് വാല്‍മികി വ്യക്തമാക്കി. 

ഇന്‍ഡ്യന്‍ ഹോക്കി ടീമിലെ ചില താരങ്ങള്‍ കഴിഞ്ഞ ശനിയാഴ്ച തന്നെ നാട്ടിലെത്തിയിരുന്നു. ഒളിംപിക്‌സ് സമാപന പരിപാടിക്കായി പാരിസില്‍ തുടര്‍ന്നതോടെയാണ് പിആര്‍ ശ്രീജേഷ് ഉള്‍പടെയുള്ളവരുടെ വരവ് വൈകിയത്. സമാപന പരിപാടിയില്‍ ഇന്‍ഡ്യന്‍ പതാകയേന്തിയത് പിആര്‍ ശ്രീജേഷും മനു ഭാകറുമായിരുന്നു. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ സ്‌പെയിനെ 2-1നാണ് ഇന്‍ഡ്യ തോല്‍പിച്ചത്. ഇത് ശ്രീജേഷിന്റെ അവസാനത്തെ ഒളിംപിക്‌സ് പോരാട്ടായിരുന്നു. മത്സരം കഴിഞ്ഞതിന് പിന്നാലെ ശ്രീജേഷ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia