IIAS | കനത്ത മണ്ണിടിച്ചിലിലും പേമാരിയിലും ജീവന്‍ അപകടത്തില്‍, സഹായം അഭ്യര്‍ഥിച്ച് ഷിംലയിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി അധികൃതര്‍
Aug 18, 2023, 20:00 IST
ഷിംല: (www.kvartha.com) കനത്ത മണ്ണിടിച്ചിലിലും പേമാരിയിലും ജീവന്‍ അപകടത്തിലാണെന്നും അപകട സാധ്യത വിലയിരുത്തണമെന്നും അഭ്യര്‍ഥിച്ച് ഹിമാചല്‍ പ്രദേശ് തലസ്ഥാനമായ ഷിംലയിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി അധികൃതര്‍(IIAS). കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും പ്രാദേശിക അധികാരികള്‍ക്കും ഇതുസംബന്ധിച്ച് കത്തയച്ചു.
തിങ്കളാഴ്ച പുലര്‍ചെയുണ്ടായ വന്‍ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിലാണ് സ്ഥാപന അധികൃതരുടെ നടപടി. ഇന്‍സ്റ്റിറ്റിയൂടിന്റെ പുല്‍ത്തകിടികളോട് ചേര്‍ന്ന ഭാഗത്ത് കഴിഞ്ഞദിവസം ഉരുള്‍പൊട്ടിയിരുന്നു. കോളജിന്റെ വേലി കെട്ടിയ പാതയും പുല്‍ത്തകിടികള്‍ക്ക് തൊട്ടുമുന്നിലുള്ള മരങ്ങളും ഉരുള്‍പൊട്ടലില്‍ നശിച്ചു പോവുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ കോളജിന്റെ സുരക്ഷയ്ക്കായി അപകടസാധ്യത വിലയിരുത്തുന്നതിനും പ്രതിരോധ നടപടികള്‍ക്കുമായാണ് കത്തെഴുതിയത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെയും കാലാവസ്ഥാ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്.
ഉരുള്‍പൊട്ടലിന്റെ ഫലമായി രണ്ട് റോഡുകളും ഷിംല-കല്‍ക പൈതൃക റെയില്‍വേ ട്രാകിന്റെ വലിയ ഭാഗവും സ്ഥാപനത്തിനടുത്തുള്ള ക്ഷേത്രവും തകര്‍ന്നിരുന്നു. നിരവധിപേര്‍ ക്ഷേത്ര അവശിഷ്ടങ്ങള്‍ക്കിടയില്‍പെട്ട് മരിക്കുകയും ചെയ്തിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായുള്ള റിപോര്‍ടുകളും പുറത്തുവന്നിരുന്നു. സംസ്ഥാനത്തു കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്ത മണ്ണിടിച്ചിലിലും പേമാരിയിലും നിരവധി നാശനഷ്ടങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു.
Keywords: Indian Institute of Advanced Study complex in Shimla 'sinking', officials send SOS, Shimla, News, IIAS, Letter, Rain, Landslide, Officials Visit, National News.
തിങ്കളാഴ്ച പുലര്‍ചെയുണ്ടായ വന്‍ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിലാണ് സ്ഥാപന അധികൃതരുടെ നടപടി. ഇന്‍സ്റ്റിറ്റിയൂടിന്റെ പുല്‍ത്തകിടികളോട് ചേര്‍ന്ന ഭാഗത്ത് കഴിഞ്ഞദിവസം ഉരുള്‍പൊട്ടിയിരുന്നു. കോളജിന്റെ വേലി കെട്ടിയ പാതയും പുല്‍ത്തകിടികള്‍ക്ക് തൊട്ടുമുന്നിലുള്ള മരങ്ങളും ഉരുള്‍പൊട്ടലില്‍ നശിച്ചു പോവുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ കോളജിന്റെ സുരക്ഷയ്ക്കായി അപകടസാധ്യത വിലയിരുത്തുന്നതിനും പ്രതിരോധ നടപടികള്‍ക്കുമായാണ് കത്തെഴുതിയത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെയും കാലാവസ്ഥാ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്.
Keywords: Indian Institute of Advanced Study complex in Shimla 'sinking', officials send SOS, Shimla, News, IIAS, Letter, Rain, Landslide, Officials Visit, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.