രാജ്യത്ത് അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിലക്ക്; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം
Aug 2, 2015, 13:30 IST
ന്യൂഡല്‍ഹി: (www.kvartha.com 02.08.2015) രാജ്യത്ത് അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിലക്ക് നിലവില്‍ വന്നു. ശനിയാഴ്ച മുതലാണ് എം.ടി.എന്‍.എല്‍, ബി.എസ്.എന്‍.എല്‍, എ.സി.ടി, വോഡഫോണ്‍ എന്നീ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ അശ്ലീല വെബ്സൈറ്റുകള്‍ നല്‍കാതായത്. സൈറ്റ് ഓപണ്‍ ചെയ്യുമ്പോള്‍ അധികൃതരുടെ നിര്‍ദേശാനുസരണം ഈ സൈറ്റ് ഒഴിവാക്കിയിരിക്കുന്നുവെന്ന സന്ദേശമാണ് ലഭിക്കുന്നത്. എന്നാല്‍ എയര്‍ടെല്‍, ടാറ്റാ ഫോട്ടോണ്‍ തുടങ്ങിയവയില്‍ ഇത്തരം സൈറ്റുകള്‍ ലഭിക്കുന്നുണ്ട്.
അതിനിടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് അധികൃതരുടെ പുതിയ നടപടിയെന്ന വിമര്‍ശനവുമായി പലരും രംഗത്തെത്തി. ചിലര്‍ സോഷ്യല്‍ മീഡിയകളില്‍ ഹാഷ് ടാഗുകള്‍ നല്കി പ്രതിഷേധിച്ചു. അശ്ലീല സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം തുടരുന്നതിനിടെയാണ് സൈറ്റുകള്‍ വിലക്കിക്കൊണ്ടുള്ള അധികൃതരുടെ നടപടി.
എന്നാല്‍ അശ്ലീല സൈറ്റുകള്‍ വിലക്കുന്നത് പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചത്.

Keywords : National, Website, Social Network, Facebook, Twitter, Indian ISPs start blocking porn sites in India.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.