നബിദിനം: ഇന്ത്യാപാക് സൈനീകര്‍ ആശംസകള്‍ കൈമാറി

 


ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയിലെ സൈനീകര്‍ നബിദിനത്തില്‍ പരസ്പരം ആശംസകള്‍ കൈമാറി. ലഡാക്കിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കാര്‍ഗില്‍ സെക്റ്ററില്‍ ഇന്ത്യാപാക് സൈനീകര്‍ ഫ്‌ലാഗ് മീറ്റിംഗ് നടത്തി. ഇന്ത്യന്‍ സൈനീകര്‍ മുന്‍ കൈയ്യെടുത്താണ് ഫ്‌ലാഗ് മീറ്റിംഗ് നടത്തിയതെന്നും സൈനീക വക്താവ് പറഞ്ഞു. പാക്കിസ്ഥാന്‍ സൈനീകര്‍ക്ക് നബിദിനാശംസകള്‍ കൈമാറാനായിരുന്നു ഫ്‌ലാഗ് മീറ്റിംഗ്.
നബിദിനം: ഇന്ത്യാപാക് സൈനീകര്‍ ആശംസകള്‍ കൈമാറിഇരു പക്ഷവും പരസ്പരം സമ്മാനങ്ങളും മധുരവും കൈമാറി. ബാരാമുള്ളയിലെ കമന്‍ പോസ്റ്റിന് സമീപമുള്ള അമന്‍ സേതുവിലും സമാനമായ ചടങ്ങുകള്‍ നടന്നു. നിയന്ത്രണരേഖയില്‍ സമാധാനം പുനസ്ഥാപിച്ചതിനുശേഷം നടന്ന നബിദിനാഘോഷങ്ങള്‍ സൈനീകര്‍ക്ക് പുത്തനുണര്‍വേകി.
SUMMARY: Srinagar: Indian and Pakistan soldiers on the Line of Control (LoC) in Jammu and Kashmir Tuesday greeted each other on the occasion of Milad-un-Nabi or the birth anniversary of Prophet Mohammed, a defence spokesman said.
Keywords: India, Pakistan, Line of Control, LoC, Jammu and Kashmir, Milad-un-Nabi, Prophet Mohammed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia