ഡീസല്‍ വിലവര്‍ധന: റെയില്‍വെ ചരക്കുകൂലി വര്‍ധിപ്പിക്കുമെന്ന് ആശങ്ക

 


ന്യൂഡല്‍ഹി: ഡീസല്‍ വിലവര്‍ധനയുടെ ചുവടുപിടിച്ച് ഈ മാസം 26ന് അവതരിപ്പിക്കുന്ന പുതിയ റെയില്‍വെ ബജറ്റില്‍ ചരക്കുകൂലി വീണ്ടും വര്‍ധിപ്പിക്കുമെന്ന് ആശങ്ക. വില വര്‍ധനയുണ്ടാക്കിയ അധിക ചെലവ് നികത്താനെന്ന പേരിലാണ് വീണ്ടും ചരക്ക്കൂലി വര്‍ധിപ്പിക്കാനുള്ള റെയില്‍വെ മന്ത്രാലയത്തിന്റെ നിര്‍ദേശം.

കഴിഞ്ഞ മാര്‍ച്ചില്‍ 20 ശതമാനം ചരക്ക്കൂലി വര്‍ധിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ സാമ്പത്തികവര്‍ഷം ചരക്ക് കടത്തില്‍ ലക്ഷ്യം കൈവരിക്കാന്‍ റെയില്‍വേയ്ക്ക് കഴിഞ്ഞിട്ടില്ല. പ്രതീക്ഷിച്ചതിലും 15 മെട്രിക് ടണ്ണാണ് ചരക്കുകടത്തില്‍ കുറവുണ്ടായത്. അതിനാല്‍ ചരക്ക്കൂലി വര്‍ധിപ്പിച്ചാലും റോഡ് മാര്‍ഗം ചരക്ക് കടത്തുന്നവരെ ആകര്‍ഷിക്കാനുള്ള നിര്‍ദേശം ബജറ്റില്‍ ഉള്‍പ്പെടുത്താനാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.

എ.സി ഡബ്ള്‍ ഡക്കര്‍ ട്രെയിന്‍ പ്രഖ്യാപനം പ്രതീക്ഷിക്കുന്ന ബജറ്റില്‍ ഇതടക്കം പുതുതായി 100ഓളം ട്രെയിനുകള്‍ ഉള്‍ക്കൊള്ളിക്കുമെന്നും റെയില്‍വെ വൃത്തങ്ങള്‍ സൂചന നല്‍കി. കഴിഞ്ഞ ബജറ്റില്‍ 175 പുതിയ ട്രെയിനുകളാണ് പ്രഖ്യാപിച്ചിരുന്നത്.
ഡീസല്‍ വിലവര്‍ധന: റെയില്‍വെ ചരക്കുകൂലി വര്‍ധിപ്പിക്കുമെന്ന് ആശങ്ക
കഴിഞ്ഞ ബജറ്റില്‍ 38,000 കോടി രൂപ ധനമന്ത്രാലയത്തില്‍നിന്ന് ബജറ്റ് വിഹിതമായി കണക്ക് കൂട്ടിയ റെയില്‍വേയ്ക്ക് 24,000 കോടി രൂപയാണ് കിട്ടിയത്. ഈ വര്‍ഷം ധനമന്ത്രാലയത്തില്‍നിന്ന് 24,000 കോടി രൂപയാണ് റെയില്‍വെ വിഹിതമായി പ്രതീക്ഷിക്കുന്നത്. 


SUMMARY: Rail Budget 2013: Minor revision of freight rate on the cards. The Railways is mulling a marginal hike in freight rate in Rail Budget 2013-14 with a view to easing the additional pressure on the national transporter due to diesel price increase.
Barring essential commodities like food grains, pulses, salt, onion, potato, sugar, vanaspati, jaggery and fodder, a marginal revision is under consideration for other goods such as cement, iron ore and coal, sources said. Railways had hiked the freight rate by about 20 per cent on March 6 last year.

Keywords : New Delhi, Indian Railway, Budget, National, Diesel Price, Hike, Over Expense, Train, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia