PM Modi | ഇന്ത്യൻ യുവാക്കൾ പുതിയ ലോകം സൃഷ്ടിക്കുകയാണെന്ന് നരേന്ദ്ര മോഡി; പുതുവർഷത്തെ പ്രധാനമന്ത്രിയുടെ ആദ്യത്തെ പൊതുപരിപാടിക്ക് വേദിയായി ഭാരതിദാസന്‍ സര്‍വകലാശാല

 


ചെന്നൈ: (KVARTHA) രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്ക് വേണ്ടി ജനങ്ങൾക്ക് തിരികെ നൽകുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ യഥാർഥ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കണക്കുകൾ പ്രകാരം 2014ൽ ഗവേഷകരുടെ പേറ്റന്റുകളുടെ എണ്ണം ഏകദേശം 4,000 ആയിരുന്നത് ഇപ്പോൾ 50,000 ആയി ഉയർന്നതായും അദ്ദേഹം പറഞ്ഞു. സർക്കാർ നിയന്ത്രണത്തിലുള്ള തിരുച്ചിറപ്പള്ളി ഭാരതിദാസന്‍ സര്‍വകലാശാലയുടെ 38-ാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകകയായിരുന്നു പ്രധാനമന്ത്രി.
  
PM Modi | ഇന്ത്യൻ യുവാക്കൾ പുതിയ ലോകം സൃഷ്ടിക്കുകയാണെന്ന് നരേന്ദ്ര മോഡി; പുതുവർഷത്തെ പ്രധാനമന്ത്രിയുടെ ആദ്യത്തെ പൊതുപരിപാടിക്ക് വേദിയായി ഭാരതിദാസന്‍ സര്‍വകലാശാല

കവി ഭാരതിദാസന്റെ 'പുതിയതോർ ഉലകം സേവോം' എന്ന തമിഴ് വാക്യങ്ങൾ ഉദ്ധരിച്ച മോഡി, ധീരമായ ലോകം സൃഷ്ടിക്കുക എന്നതാണ് വരികൾ സൂചിപ്പിക്കുന്നതെന്നും അത് തന്നെയാണ് ഈ സർവകലാശാലയുടെ ദൗത്യമെന്നും കൂട്ടിച്ചേർത്തു. ഇതിനോടകം തന്നെ ഇന്ത്യൻ യുവാക്കൾ അത്തരമൊരു ലോകം സൃഷ്ടിക്കുകയാണ്. ചന്ദ്രയാൻ പോലുള്ള ദൗത്യങ്ങളിലൂടെ ഇന്ത്യൻ ശാസ്ത്രജ്ഞർ ലോകഭൂപടത്തിൽ ഇടംപിടിച്ചു. രാജ്യത്തെ സംഗീതജ്ഞരും കലാകാരന്മാരും രാജ്യത്തിനായി തുടർച്ചയായി അന്താരാഷ്ട്ര അവാർഡുകൾ കൊണ്ടുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുവത്വം എന്നാൽ ഊർജമെന്നാണർഥം. വേഗത, വൈദഗ്ധ്യം, അളവുകോലുകൾ എന്നിവയുപയോഗിച്ചു പ്രവർത്തിക്കാനുള്ള കഴിവ് എന്നാണ് അർഥമാക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, വിമാനത്താവളങ്ങളുടെ എണ്ണം 74-ൽ നിന്ന് ഇന്ന് ഏകദേശം 150 ആയി ഇരട്ടിച്ചു. നമ്മുടെ രാജ്യം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ഈ സമയം പരമാവധി പ്രയോജനപ്പെടുത്തുക. മാറ്റങ്ങൾക്കു കാരണം ആകുക അല്ലെങ്കിൽ ലോകം നിങ്ങളെ മാറ്റിയെടുക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

1982-ൽ സ്ഥാപിതമായ സർവകലാശാലയുടെ ബിരുദദാന ചടങ്ങുകളിൽ പങ്കെടുക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഗവർണർ ആർ എൻ രവിക്കും, മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഒപ്പം വേദി പങ്കിട്ട അദ്ദേഹം വിപ്ലവ തമിഴ് കവിയായ ഭരത്ദാസന്റെ പ്രതിമയിൽ പുഷ്പാഞ്ജലി അർപ്പിച്ചതിനു ശേഷമാണ് മടങ്ങിയത്. 2024ലെ പ്രധാനമന്ത്രിയുടെ ആദ്യത്തെ പൊതുപരിപാടിയെന്ന പ്രത്യേകത കൂടി ചടങ്ങിനുണ്ടായിരുന്നു.

Keywords: News, News-Malayalam-News, National, National-News, Youths, PM, Narendra Modi, M K Stalin, CM, India, Indian youths are creating a brave new world: PM Modi.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia