'എയര്‍ കേരള'യുടെ സ്വപ്‌നങ്ങള്‍ക്ക് പുതിയ ചിറകുകള്‍ മുളക്കുന്നു

 


പുതിയ സിവില്‍ വ്യോമയാന നയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി

ന്യൂഡല്‍ഹി: (www.kvartha.com 16.06.2016) കേരളത്തിന്റെ സ്വപ്‌നമായ വിമാനക്കമ്പനി 'എയര്‍ കേരള'ക്ക് പുതിയ ചിറകുകള്‍ നല്‍കി പുതിയ സിവില്‍ വ്യോമയാന നയത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി.

അന്താരാഷ്ട്ര സര്‍വ്വീസിന് അഞ്ച് വര്‍ഷത്തെ ആഭ്യന്തര പ്രവര്‍ത്തന പരിചയം വേണമെന്ന നിബന്ധനയില്‍ ഇളവ് വരുത്തിയതാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയായ എയര്‍ കേരളക്ക് സഹായകമാകുന്നത്. എയര്‍ ഏഷ്യ, എയര്‍ വിസ്താര തുടങ്ങിയ വിമാന കമ്പനികള്‍ക്കും ഈ നിയമം സഹായമാകും.

'എയര്‍ കേരള'യുടെ സ്വപ്‌നങ്ങള്‍ക്ക് പുതിയ ചിറകുകള്‍ മുളക്കുന്നുവിദേശ സര്‍വീസ് നടത്താന്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തില്‍ ഇളവ് വേണമെന്ന് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം ഇതുവരെ അംഗീകരിച്ചിരുന്നില്ല. അതേസമയം വിദേശ സര്‍വീസ് നടത്തുന്ന കമ്പനിയുടെ 20 വിമാനങ്ങളോ മൊത്തം വിമാനങ്ങളുടെ 20 ശതമാനമോ ആഭ്യന്തര രംഗത്ത് സര്‍വീസ് നടത്തണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി.

എന്നാല്‍ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍, ജെറ്റ് എയര്‍വേസ് തുടങ്ങിയ കമ്പനികള്‍ പുതിയ നയത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Keywords: Kerala, New Delhi, National, India, Central Government, Airlines, Air Kerala, Government, Civil Aviation Policy, Flight.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia