അല്പ വസ്ത്രം ധരിച്ചെത്തിയ ബോളിവുഡ് നടിക്ക് യുവാവിന്റെ അടി

 


മുംബൈ: (www.kvartha.com 01.12.2014) റിയാലിറ്റി ഷോ വേദിയില്‍ അല്പ വസ്ത്രം ധരിച്ചെത്തിയ ബോളിവുഡ് നടിക്ക് നേരെ യുവാവിന്റെ അടിപ്രയോഗം. ബോളിവുഡ് നടി ഗോഹര്‍ ഖാനാണ് ആസ്വാദകന്റെ കൈ ചൂടറിഞ്ഞത്. ഗോഹറിനെ അടിച്ച മൊഹമ്മദ് അഖില്‍ മാലിക് (24) എന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഇന്ത്യന്‍ ഭരണ ഘടനയിലെ 323(മനപ്പൂര്‍വ്വമായി ഉപദ്രവിക്കല്‍), 354( സ്ത്രീത്വത്തെ അപമാനിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച രാത്രി നടന്ന 'ഇന്ത്യാസ് റോ സ്റ്റാര്‍' എന്ന സംഗീത റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെ വേദിയിലാണ് സംഭവം. 2,500ലധികം പേര്‍  പങ്കെടുത്ത റിയാലിറ്റി ഷോയുടെ സുരക്ഷയ്ക്കായി  250 കാവല്‍ക്കാരെയും സ്ഥലത്ത് വിന്യസിച്ചിരുന്നു. റിയാലിറ്റി ഷോയുടെ അവതാരകയായാണ് ഗോഹര്‍ വേദിയിലെത്തിയത്.  പ്രമുഖ ഗായകനായ യോ യോ ഹണി സിംഗാണ്  വിധികര്‍ത്താവ്.

മുംബൈയിലെ ഫിലിം സിറ്റിയില്‍ വെച്ച് നടന്ന ഷോ കാണാന്‍ വേദിയിലെത്തിയ മാലിക്കിന് അവതാരികയായെത്തിയ ഗോഹര്‍ കുട്ടിപ്പാവാടയും ശരീരവടിവുകള്‍ കാണിക്കുന്നതരത്തിലുള്ള മേല്‍വസ്ത്രവും ധരിച്ചത് ഇഷ്ടപ്പെട്ടില്ല.  വസ്ത്രധാരണത്തില്‍ അനിഷ്ടം  പ്രകടിപ്പിച്ച മാലിക്ക് ഇക്കാര്യത്തെ ചൊല്ലി ഗോഹറുമായി വാക്കേറ്റത്തില്‍ ഏര്‍പെടുകയും  ഒടുവില്‍  ക്ഷുഭിതനായി ഗോഹറിനെ  തല്ലുകയും കടന്നു പിടിക്കാന്‍  ശ്രമിക്കുകയും ചെയ്തു.

ഇതോടെ സുരക്ഷാ ജീവനക്കാര്‍ മാലിക്കിനെ കൈകാര്യം ചെയ്യുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. പിന്നീട് പോലീസെത്തി മാലിക്കിനെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തെ  തുടര്‍ന്ന് നിര്‍ത്തിവെച്ച പരിപാടി ഒരു മണിക്കൂറിന് ശേഷം വീണ്ടും ആരംഭിച്ചു.

അതേസമയം നടിയുടെ സഭ്യമല്ലാത്ത വസ്ത്രധാരണവും ആഭാസകരമായ ഗാനത്തിനൊപ്പമുള്ള ചുവടുമാണ് തന്നെ ചൊടിപ്പിച്ചതെന്ന് മാലിക് പോലീസിനോട് പറഞ്ഞു. ഒരു മുസ്ലീം വനിത ആയിരുന്നിട്ടും ഇത്തരം വേഷമണിഞ്ഞ് വൃത്തികെട്ട ഗാനത്തിനൊപ്പം നൃത്തം ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു എന്നാണ് മാലിക്  നടിയോട് ചോദിച്ചതെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു. സംഭവ സമയത്ത് മാലിക്  മദ്യപിച്ചിരുന്നോ എന്നറിയാനായി  വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. മാലിക്കിനെ കോടതിയില്‍ ഹാജരാക്കി.
അല്പ വസ്ത്രം ധരിച്ചെത്തിയ ബോളിവുഡ് നടിക്ക് യുവാവിന്റെ അടി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  India's Raw Star: Gauahar Khan slapped for wearing short clothes, Mumbai, Police, Arrest, Protection, Custody, Dance, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia