കടുവകളുടെ എണ്ണത്തില്‍ വര്‍ദ്ധന

 


ന്യൂഡല്‍ഹി: (www.kvartha.com 21/01/2018) സമൂഹപങ്കാളിത്തത്തോടെയും വനത്തിന്റെ കാര്യക്ഷമമായ ഉപയോഗത്തിലൂടെയും ഗവണ്‍മെന്റ് നടപ്പാക്കിയ കടുവാ സംരക്ഷണ യജ്ഞത്തിലൂടെ ഇന്ത്യയിലെ കടുവകളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായതായി കേന്ദ്ര പരിസ്ഥിതി വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

2010ലെ കണക്കുകള്‍ പ്രകാരം 1706 ആയിരുന്നു കടുവകളുടെ എണ്ണം. 2016ല്‍ ഇത് 2226 ആയി വര്‍ദ്ധിച്ചു. കടുവാക്കുഞ്ഞുങ്ങളെ ദാനം ചെയ്ത് ആഗോള കടുവ സംരക്ഷണ ശ്രമങ്ങളില്‍ പ്രധാന പങ്ക് വഹിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. കടുവയുള്ള സംസ്ഥാനങ്ങളിലെ ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍മാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ടൈഗര്‍ റിസര്‍വ് മാനേജ്‌മെന്റിന്റെയും പ്രോജക്ട് ടൈഗര്‍ ടീമിന്റെയും ഉദ്യമങ്ങളെ മന്ത്രി അഭിനന്ദിച്ചു. പുതിയ സര്‍വേകള്‍ പ്രകാരം കര്‍ണ്ണാടക, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ കടുവകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി.
കടുവകളുടെ എണ്ണത്തില്‍ വര്‍ദ്ധന

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Environment, Forest, Government, Tiger, Protection, State
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia