77 കാരിയായ വിധവയ്ക്ക് 27 വര്‍ഷത്തിന് ശേഷം സ്വന്തം വീട് ലഭിച്ചു; നീതിതേടി അലഞ്ഞത് ഇങ്ങിനെ

 


ഇന്‍ഡോര്‍: (www.kvartha.com 11.04.2022) 77 കാരിയായ വിധവയ്ക്ക് 27 വര്‍ഷത്തിന് ശേഷം സ്വന്തം വീട് ലഭിച്ചു. മധ്യപ്രദേശിലാണ് സംഭവം. ജില്ലാ കലക്ടര്‍ മനീഷ് സിംഗിന്റെ ഉത്തരവിനെ തുടര്‍ന്ന് പ്രാദേശിക ഭരണകൂടം തിങ്കളാഴ്ച വാടകക്കാരനായ യോഗേന്ദ്ര പുരാണിക്കിനെ ഒഴിപ്പിച്ച് വീട് സുനയന മഹാദിക്ക് എന്ന വയോധികയ്ക്ക് കൈമാറി.
     
77 കാരിയായ വിധവയ്ക്ക് 27 വര്‍ഷത്തിന് ശേഷം സ്വന്തം വീട് ലഭിച്ചു; നീതിതേടി അലഞ്ഞത് ഇങ്ങിനെ

കഴിഞ്ഞ 27 വര്‍ഷമായി തന്റെ ഭര്‍ത്താവ് വീട് ലഭിക്കാന്‍ പാടുപെടുകയായിരുന്നെന്ന് സുനയന പറഞ്ഞു. അദ്ദേഹം മരിച്ചെങ്കിലും വീട് ഒഴിയാന്‍ വാടകക്കാരന്‍ തയ്യാറായില്ല. വിധവകളുടെയും അശരണരുടെയും മിശിഹയാണ് കലക്ടറെന്ന് പറഞ്ഞ് സിങ്ങിനോട് നന്ദി പറയുകയും ചെയ്തു. ഒരു മകള്‍ മാത്രമേയുള്ളൂ, പ്രണിത മഹാദിക്, അവളും താനും നിസഹായയായിരുന്നെന്നും സുനയന പറഞ്ഞു. വീടൊഴിപ്പിക്കാനായി വര്‍ഷങ്ങളോളം തങ്ങള്‍ പകല്‍ മുഴുവന്‍ കലക്ടറുടെ ഓഫീസില്‍ ഇരിക്കാറുണ്ടായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.

തഹസില്‍ദാര്‍ നിതേഷ് ഭാര്‍ഗവ നായിബ് തഹസില്‍ദാര്‍ ഹര്‍ഷ വര്‍മയും മുനിസിപല്‍ കോര്‍പറേഷന്‍ ജീവനക്കാരും തിങ്കളാഴ്ച രാവിലെ 10 മണിയോടെ പൊലീസുമായി എത്തിയാണ് വീടൊഴിപ്പിച്ചത്. വാടകക്കാരനായ യോഗേന്ദ്ര പുരാണിക് നോടീസ് കൈപറ്റിയിട്ടും കൈവശാവകാശം കൈമാറാത്തതിനാല്‍ നഗരസഭ ജീവനക്കാര്‍ പൂട്ട് തകര്‍ത്ത് വീട്ടില്‍ നിന്ന് സാധനങ്ങള്‍ പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ ഭരണകൂടം സുനയന മഹാദിക്കിന് വീടിന്റെ ഉടമസ്ഥാവകാശം കൈമാറി. നടപടി സമയത്ത്, വാടകയ്ക്ക് താമസിക്കുന്ന കുടുംബാംഗങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ല.

Keywords:  News, National, Top-Headlines, Madhya Pradesh, House, Woman, District Collector, Indore, Indore: 77-year-old widow woman get possession of her house after 27 years.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia