പെട്രോള്‍, ഡീസല്‍വില കുതിച്ചുയരുമ്പോള്‍ പൊതുഗതാഗത സംവിധാനത്തിലേക്ക് സൈകിളുകളും; രാജ്യത്തെ ആദ്യത്തെ നഗരമായി ഇന്‍ഡോര്‍
Mar 22, 2022, 13:48 IST
ഇന്‍ഡോര്‍ (മധ്യപ്രദേശ്): (www.kvartha.com 22.03.2022) പൊതുഗതാഗത സംവിധാനത്തിലേക്ക് സൈകിളുകളും ഉള്പെടുത്തിയ രാജ്യത്തെ ആദ്യത്തെ നഗരമായി ഇന്‍ഡോര്‍. പൗരന്മാര്ക്ക് പൊതുഗതാഗതത്തിനായി 3000-ലധികം സൈകിളുകളാണ് ലഭ്യമാക്കിയത്. 'ഇന്‍ഡോര്‍ പബ്ലിക് സൈകിള്‍ സിസ്റ്റം' പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് നിര്‍വഹിച്ചു.
10 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ ആദ്യഘട്ടമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ (PPP) പദ്ധതി നടപ്പാക്കുമെന്നും സാധാരണക്കാര്‍ക്ക് വാടകയ്ക്ക് അത്യാധുനിക സൈകിളുകള്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
ഇന്‍ഡോറിലെ പൊതുഗതാഗത സംവിധാനത്തിലേക്ക് സൈകിളുകള്‍ ചേര്‍ക്കുന്നതോടെ പരിസ്ഥിതി സംരക്ഷിക്കപ്പെടും, പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗം കുറയുകയും ജനങ്ങള്‍ ആരോഗ്യത്തോടെ ഇരിക്കുമെന്നും ഉദ് ഘാടനം നിര്‍വഹിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
സിറ്റി ട്രാന്‍സ്പോര്‍ട് ബസ് സ്റ്റോപ്പുകളിലും മറ്റ് പ്രധാന പൊതുസ്ഥലങ്ങളിലും ഘട്ടം ഘട്ടമായി 3,000 സൈകിളുകള്‍ വാടകയ്ക്ക് നല്‍കുമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.
മൊബൈല്‍ ആപ്ലികേഷന്റെ സഹായത്തോടെ സൈകിളുകളുടെ ലോക് തുറക്കാനും അടയ്ക്കാനും കഴിയും. ജിപിഎസ് ഘടിപ്പിക്കുന്നതിനാല്‍ പ്രാദേശിക ഭരണകൂടത്തിന് അവയുടെ ചലനം നിരീക്ഷിക്കാന്‍ കഴിയുമെന്നും മുനിസിപല്‍ കമിഷണര്‍ പ്രതിഭ പാല് പറഞ്ഞു. വെറും 10 രൂപയ്ക്ക് 10 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓട്ടത്തിന് സാധാരണക്കാര്‍ക്ക് സൈകിളുകള്‍ ലഭ്യമാകും. 349 രൂപയാണ് ഈ സൈകിളുകളുടെ പ്രതിമാസ വാടക.
Keywords: Indore: City first in nation to inherit bicycles as public transport, Madhya pradesh, News, Inauguration, Chief Minister, Cycle, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.