ഷീന ബോറ വധക്കേസ്: പ്രതി ഇന്ദ്രാണി മുഖര്‍ജി ആത്മഹത്യയ്ക്ക് ശ്രമിച്ചു?
Oct 2, 2015, 22:31 IST
മുംബൈ:(www.kvartha.com 02.10.2015) കുപ്രസിദ്ധമായ ഷീന ബോറ വധക്കേസ് പ്രതിയും ഷീനയുടെ അമ്മയുമായ ഇന്ദ്രാണി മുഖര്‍ജിയെ നെഞ്ചു വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടാണ് ഇന്ദ്രാണി മുഖര്‍ജിയെ ജയിലില്‍നിന്ന് മുംബൈ ജെജെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് സൂചന. നില ഗുരുതരമാണെന്നാണും റിപ്പോര്‍ട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ കഴിയുകയായിരുന്നു ഇന്ദ്രാണി.
ഇവര്‍ ഇപ്പോഴും അബോധാവസ്ഥയിലാണെന്നും അമിതമായ അളവില്‍ മരുന്ന് ഉള്ളില്‍ ചെന്നതാകാം അബോധാവസ്ഥയിലാകാന്‍ കാരണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യയാണ് ഇന്ദ്രാണി മുഖര്‍ജി. ഐഎന്‍എക്‌സ് മീഡിയ മുന്‍ സിഇഒ എന്ന നിലയില്‍ മുംബൈ മാധ്യമരംഗത്തു ശ്രദ്ധേയ സാന്നിധ്യമാണ് ഇന്ദ്രാണി മുഖര്‍ജി.
ഇന്ദ്രാണിക്ക് മറ്റൊരു ബന്ധത്തിലുണ്ടായ മകളാണ് ഷീന. സ്വത്തുക്കള്‍ കൈവിട്ടു പോകാതിരിക്കാനാണ് ഷീനയെ കൊലപ്പെടുത്തിയതെന്നു ഇന്ദ്രാണി വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട ഉണ്ടായിരുന്നു. കേസില്‍ പിടിയിലായതിന് പിന്നാലെ ഇന്ദ്രാണിയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ പ്രചരിച്ചിരുന്നു
SUMMARY: Indrani Mukerjea, the prime accused in Sheena Bora murder case who is currently in jail, was admitted to state-run J J Hospital here today after she complained of “uneasiness”. “Indrani was brought to the hospital today and we are diagnosing her ailment,” T P Lahane, Dean of J J Hospital, told PTI.
ഇവര്‍ ഇപ്പോഴും അബോധാവസ്ഥയിലാണെന്നും അമിതമായ അളവില്‍ മരുന്ന് ഉള്ളില്‍ ചെന്നതാകാം അബോധാവസ്ഥയിലാകാന്‍ കാരണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യയാണ് ഇന്ദ്രാണി മുഖര്‍ജി. ഐഎന്‍എക്‌സ് മീഡിയ മുന്‍ സിഇഒ എന്ന നിലയില്‍ മുംബൈ മാധ്യമരംഗത്തു ശ്രദ്ധേയ സാന്നിധ്യമാണ് ഇന്ദ്രാണി മുഖര്‍ജി.
SUMMARY: Indrani Mukerjea, the prime accused in Sheena Bora murder case who is currently in jail, was admitted to state-run J J Hospital here today after she complained of “uneasiness”. “Indrani was brought to the hospital today and we are diagnosing her ailment,” T P Lahane, Dean of J J Hospital, told PTI.
The 43-year-old former media executive is lodged in Arthur Road Jail under judicial custody. She was taken to the hospital after she complained of “uneasiness”, said DCP (Detection-1) Mohan Dahikar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.