PM Modi | രാജ്യത്തെ പണപ്പെരുപ്പം വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

 



ജാംനഗർ: (www.kvartha.com) രാജ്യത്തെ പണപ്പെരുപ്പം വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, പണപ്പെരുപ്പം വളരെ കുറവാണ്, ഉദാഹരണത്തിന് ബ്രിടീഷുകാർ കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും മോശം പണപ്പെരുപ്പത്തിന് സാക്ഷ്യം വഹിക്കുന്നു, അമേരികക്കാർ കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പം നേരിടുന്നു, പലിശനിരക്ക് വളരെ ഉയർന്നതാണ്. ആ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, രാജ്യത്തിന്റെ പണപ്പെരുപ്പം കുറവാണ്, കാരണം നമ്മുടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വളരെ ഊർജസ്വലമാണ്', ഗുജറാതിലെ ജാംനഗറിൽ നടന്ന ഒരു പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
               
PM Modi | രാജ്യത്തെ പണപ്പെരുപ്പം വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

1,448 കോടി രൂപയുടെ വിവിധ പദ്ധതികൾ ജില്ലയിൽ പ്രധാനമന്ത്രി തറക്കല്ലിടുകയും നാടിന് സമർപിക്കുകയും ചെയ്തു. മുൻ ജഡേജ രാജവംശം സമൂഹത്തിനും രാജ്യത്തിനും നൽകിയ സേവനങ്ങൾ അദ്ദേഹം അനുസ്മരിച്ചു, രണ്ടാം ലോകമഹായുദ്ധസമയത്ത് അന്നത്തെ ഭരണാധികാരി ദിഗ്‌വിജയ്‌സിംഗ് ജഡേജ പോളിഷ് കുട്ടികൾക്ക് അഭയം നൽകിയതെങ്ങനെയെന്ന് മോഡി ചൂണ്ടിക്കാട്ടി.

കേന്ദ്ര-സംസ്ഥാന സർകാരുകളുടെ ഇരട്ട എൻജിൻ സർകാർ സംസ്ഥാനത്തിന്റെ വ്യാവസായിക, അടിസ്ഥാന സൗകര്യ വികസനത്തിനായി തുടർചയായി പ്രവർത്തിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.

You might also like: 

'വിദ്വേഷ പ്രസംഗങ്ങൾ രാജ്യത്തിന്റെ അന്തരീക്ഷത്തെ മലിനമാക്കുന്നു'; നിയന്ത്രിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി

Keywords: Inflation in India quite low, compared to leading economies: PM Modi, National,News,Top-Headlines,Latest-News,Narendra Modi,Prime Minister,Government.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia