കോണ്‍ഗ്രസിനെ ജമാഅത്തെ ഇസ്ലാമി ഹിന്ദും കൈവിട്ടു; പിന്തുണ ആം ആദ്മി പാര്‍ട്ടിക്ക്
Jan 6, 2014, 14:31 IST
ന്യൂഡല്‍ഹി: പ്രമുഖ മുസ്ലീം സംഘടനയായ ജമാഅത്തെ ഇസ്ലാമി ഹിന്ദ് കോണ്‍ഗ്രസിനെ കൈവിട്ടു. ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച സംഘടന കോണ്‍ഗ്രസ് മുസ്ലീങ്ങളോട് വിവേചനപരമായി പെരുമാറുകയാണെന്നും ആരോപിച്ചു. 2002ലെ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസിനെതിരെ സംഘടന ശക്തമായി രംഗത്തെത്തിയിരിക്കുന്നത്.
കോണ്‍ഗ്രസില്‍ മുസ്ലീങ്ങള്‍ക്കുള്ള സ്ഥാനത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ജമാഅത്ത് സെക്രട്ടറി ജനറല്‍ മൗലാന നുസ്‌റത്ത് അലി പറഞ്ഞു. ഡല്‍ഹിയില്‍ പുതുതായി രൂപീകരിക്കപ്പെട്ട ആം ആദ്മി സര്‍ക്കാരിനെ രാജ്യം സ്വീകരിച്ചുകഴിഞ്ഞു. ഇത് ശ്രദ്ധേയമായ ഒന്നാണ് നുസ്‌റത്ത് അലി പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിക്ക് മുസ്ലീം സമുദായത്തെ സംതൃപ്തരാക്കാന്‍ കഴിയുമോയെന്ന് നമുക്ക് കാത്തിരുന്ന് കാണാം. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നിലപാടുകള്‍ അത്ര ശക്തമല്ല. ഇതൊരു ചെറിയ സംഘടനയാണെങ്കിലും വടക്കേ ഇന്ത്യയിലെ ന്യൂനപക്ഷ വോട്ടുകളില്‍ ഇതിന് വന്‍ സ്വാധീനമാണുള്ളത് രാഷ്ട്രീയ നിരീക്ഷകനായ സഞ്ജീര്‍ ആലം വ്യക്തമാക്കി.
SUMMARY: The Jamaat-e-Islami Hind, an influential Muslim organisation, has asked the community to shun the Congress and back the Arvind Kejriwal-led Aam Aadmi Party, a move likely to worry the grand old party that is counting on minorities to stem anti-incumbency.
Aam Aadmi Party, AAP, Arvind Kejriwal, JD(U), MLA, Kumar Vishwas, Shoaib Iqbal

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.