വിവേകത്തോടെ പെരുമാറാന്‍ പോലും അറിയാത്ത ചിലര്‍; കൊറോണ വൈറസ് പരത്താന്‍ ആഹ്വാനം ചെയ്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ഇന്‍ഫോസിസ് ജീവനക്കാരന്‍ അറസ്റ്റില്‍

 


ബാംഗ്ലൂര്‍: (www.kvartha.com 28.03.2020) ലോക രാജ്യങ്ങള്‍ മുഴുവന്‍ മഹാമാരിയെ തുരത്താന്‍ നോക്കുമ്പോള്‍ ഒരു ഇന്‍ഫോസിസ് ജീവനക്കാരന്‍ കൊറോണ വൈറസ് പരത്താന്‍ ആഹ്വാനം ചെയ്തിരിക്കുന്നു. ഫെയ്‌സ്ബുക്കിലാണ് വൈറസ് പരത്താന്‍ ആഹ്വാനം ചെയ്ത് പോസ്റ്റിട്ടത്. ' പുറത്തുപോയി തുമ്മി കുറഞ്ഞത് 700 പേര്‍ക്കെങ്കിലും വ്യാപിപ്പിച്ച് 17 പേരെയെങ്കിലും കൊലപ്പെടുത്തൂ എന്നായിരുന്നു ഇയാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

'നമുക്ക് കൈകള്‍ കോര്‍ക്കാം, പുറത്ത് പോയി പൊതുസ്ഥലത്ത് തുമ്മുക. അങ്ങനെ വൈറസിനെ പരത്തുക' എന്നാണ് ബാംഗ്ലൂര്‍ നിവാസിയായ മുജീബ് മൊഹമ്മദ് എന്ന യുവാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

നിരുത്തരവാദപരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട യുവാവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി ബാംഗ്ലൂര്‍ ജോയിന്റ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.

വിവേകത്തോടെ പെരുമാറാന്‍ പോലും അറിയാത്ത ചിലര്‍; കൊറോണ വൈറസ് പരത്താന്‍ ആഹ്വാനം ചെയ്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ഇന്‍ഫോസിസ് ജീവനക്കാരന്‍ അറസ്റ്റില്‍

അതേ സമയം യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്ന് കമ്പനി പിരിച്ചുവിട്ടു. ഇയാളുടെ പോസ്റ്റിനെക്കുറിച്ച് അന്വേഷണം നടത്തി. യുവാവിന്റെ നടപടി നിരുത്തരവാദപരമായ പ്രവര്‍ത്തനമാണെന്നും ഇത്തരം കാര്യങ്ങളെ കമ്പനി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇന്‍ഫോസിസ് ട്വീറ്റ് ചെയ്തു.

Keywords:  News, National, Bangalore, Arrest, Facebook, Social Network, Statement, Infosys employee arrested for shocking social media post 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia